‘പരിവാർ’: “വയലൻസിന്റെ ചൂടിനിടയിൽ ചിരിയുടെ മഴയുമായി വീണ്ടും മലയാള സിനിമ”

Advertisement

ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ എന്ന ചിത്രം ഇന്ന് റിലീസായി. ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ചിത്രത്തിനു മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വയലൻസ്, ക്രൈം എന്നിവ നിറഞ്ഞ ചിത്രങ്ങളുടെ ആധിക്യം മലയാളത്തിൽ കൂടുന്നതിനിടയിൽ, വീണ്ടും ചിരിയുടെ കുളിർ മഴയുമായി ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുനത്. പ്രേക്ഷകർക്ക് ആദ്യാവസാനം ചിരി നൽകുന്ന ചിത്രങ്ങൾ കുറഞ്ഞു വരുന്നതിനിടയിലാണ് ‘പരിവാർ’ പോലൊരു ചിത്രം എത്തുന്നതെന്നതും എടുത്തു പറയണം.

കുടുംബവുമായി പോയി കണ്ടു രസിക്കാവുന്ന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും ചിത്രമെന്നും ചിരിയും വൈകാരിക നിമിഷങ്ങളും എല്ലാം ഉൾപ്പെട്ട രസകരമായ ഒരു ഫാമിലി ഡ്രാമ ആയിരിക്കും ഇതെന്നും ട്രൈലെർ സൂചിപ്പിക്കുന്നു. പ്രേക്ഷകർക്ക് ഏറെയിഷ്ടപെട്ട ഒരുപിടി താരങ്ങളും ചിത്രത്തിലുണ്ട്. ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ കൂടാതെ മീന രാജ്, ഭാഗ്യ, ഋഷികേശ് , സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ, എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Advertisement

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ചിത്രം മാർച്ച് ഏഴിനാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ, സംഗീതം ബിജിബാൽ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close