മികച്ച നടനുള്ള പോരാട്ടത്തിൽ അവസാന റൗണ്ട് വരെ; ദേശീയ അവാർഡിലും തിളങ്ങി ഇന്ദ്രൻസും ആളൊരുക്കവും..

Advertisement

ദേശീയ അവാർഡിലും തിളങ്ങി ഇന്ദ്രൻസും ആളൊരുക്കവും. സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം ആളൊരുക്കമാണ് മികച്ച പ്രകടനവുമായി ദേശീയ അവാർഡിലും തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചത്. മികച്ച നടനുള്ള ദേശീയ അവാർഡിനായി ഇന്ദ്രൻസ് അവസാനഘട്ടത്തിൽ വരെ എത്തിയെങ്കിലും അവാർഡ് കരസ്ഥമാക്കാൻ കഴിഞ്ഞില്ല. നഗർ കീർത്തനം എന്ന ചിത്രത്തിലൂടെ ഋതി സെൻ ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് എങ്കിലും അവസാന റൗണ്ട് വരെ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച ഇന്ദ്രൻസ് മലയാളികളുടെ അഭിമാനം വാനോളമുയർത്തി. അഭിലാഷ് വി. സി. സംവിധാനം ചെയ്ത ചിത്രം മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായി ദേശിയ അവാർഡിൽ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന് അവാർഡ് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് സംവിധായകൻ അഭിലാഷ് അറിയിച്ചു.

പപ്പു പിഷാരടി എന്ന കലാകാരന്റെ ജീവിതകഥ പറഞ്ഞ ആളൊരുക്കം എന്ന ചിത്രത്തിലൂടെയാണ് കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഇന്ദ്രൻസ് കരസ്ഥമാക്കിയത്. മാധ്യമ പ്രവർത്തകനായ അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം മികച്ച ചിത്രസംയോജകൻ ഉൾപ്പെടെ നിരവധി സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞാഴ്ച തീയ്യേറ്ററുകളിൽ എത്തിയ ചിത്രം മികച്ച നിരൂപകപ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ചിത്രം തീയറ്ററുകളിൽ നിന്നും നീക്കം ചെയ്യുവാനായി പലരും ശ്രമിക്കുന്നു എന്ന് സംവിധായകൻ പറഞ്ഞിരുന്നു. ചൂതാട്ടം എന്ന തന്റെ ആദ്യ ചിത്രത്തിൽ കോസ്റ്റ്യും ഡിസൈനറായി മലയാള സിനിമയിൽ ജീവിതം ആരംഭിച്ച ഇന്ദ്രൻസ് മുപ്പത്തി അഞ്ച് വർഷത്തോളം ആയി അഞ്ഞൂറോളം സിനിമകളിലൂടെ മലയാള സിനിമയിൽ സജീവമാണ്. പലതവണ അവാർഡിനർഹമായ രീതിയിലുള്ള പ്രകടനങ്ങൾ കാഴ്ചവച്ചിരുന്നെങ്കിലും അവയെല്ലാം തഴയപ്പെടുകയാണ് ഉണ്ടായിരുന്നത്. എന്നാൽ പപ്പു പിഷാരടിയിലൂടെ അർഹിച്ച അവാർഡ് അദ്ദേഹത്തിലേക്ക് തന്നെ എത്തിച്ചേർന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close