മോഹൻലാലിനൊപ്പം ലൂസിഫറിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഇന്ദ്രജിത്തും…

Advertisement

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫർ’. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ജൂലൈ 16ന് മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വൻ സ്വീകരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. മോഹൻലാലിന്റെ എവർ ഗ്രീൻ ഹിറ്റ് ചിത്രമായ ദേവസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെയാണ് സിനിമ പ്രേമികൾക്ക് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ ആദ്യം ഓർമ്മവന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

ലൂസിഫറിന്റെ കാസ്റ്റിങാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് തന്റെ സഹോദരൻ കൂടിയായ ഇന്ദ്രജിത്ത് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുനുണ്ടന്ന് പറയുകയുണ്ടായി. മുരളി ഗോപിയുടെ തിരക്കഥയിൽ നിന്ന് മറ്റൊരു ശക്തമായ ഇന്ദ്രജിത്ത് കഥാപാത്രത്തെയാണ് സിനിമ പ്രേമികൾ പ്രതീക്ഷിക്കുന്നത്. ഇന്ദ്രജിത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളാണ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന ചിത്രത്തിലെ വട്ട് ജയനും, ‘ഈ അടുത്ത കാലത്ത്’ എന്ന സിനിമയിലെ വെട്ട് വിഷ്ണുവും, ഈ രണ്ട് ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയിരുന്നതും മുരളി ഗോപി തന്നെയായിരുന്നു. അദ്ദേഹം കൂടുതലും ക്ലാസ് ചിത്രങ്ങൾക്ക് വേണ്ടിയാണ് തിരക്കഥ എഴുതാറുള്ളത്, എന്നാൽ ആദ്യമായിട്ടായിരിക്കും ഒരു മാസ്സ് എന്റർട്ടയിനർ രൂപത്തിൽ തിരക്കഥ എഴുതുന്നത്. ലൂസിഫറിൽ വലിയ താരനിര തന്നെയാണ് പൃഥ്വിരാജ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മോഹൻലാലിന്റെ സഹോദരനായി ടോവിനോയാണ് വേഷമിടുന്നതെന്ന് ആദ്യം കേട്ടിരുന്നു. ‘ഒടിയൻ’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരാണ് നായികയെന്നും സൂചനയുണ്ട്. ‘ക്വീൻ’ സിനിമയിലൂടെ ശ്രദ്ധേയമായ സാനിയ ഇയപ്പനാണ് മോഹൻലാലിന്റെ മകളായി വേഷമിടുന്നതെന്നും സൂചനയുണ്ട്. ബോളിവുഡ് താരം വിവേക് ഒബ്രോയാണ് വില്ലൻ വേഷം കൈകാര്യം ചെയ്യുന്നതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്. ദീപക് ദേവാണ് സംഗീതം ഒരുക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close