ലുസിഫെറിൽ ഇന്ദ്രജിത് ചെയ്യുന്നത് പകരക്കാരില്ലാത്ത കഥാപാത്രം; ലൂസിഫറിനെ കുറിച്ച് മനസ്സ് തുറന്നു പൃഥ്വിരാജ് ..!

Advertisement

മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് ഇപ്പോൾ മലയാളത്തിലെ യൂണിവേഴ്സൽ സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന മാസ്സ് പൊളിറ്റിക്കൽ ത്രില്ലെർ സംവിധാനം ചെയ്യുകയാണ്. മോഹൻലാലിനെ നായകനാക്കി തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുക എന്ന സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ. ഇനിയും ഷൂട്ടിംഗ് പൂർത്തിയാക്കിയിട്ടില്ലാത്ത ലൂസിഫർ മുംബൈ, ബാംഗ്ലൂർ, ലക്ഷദ്വീപ്, ദുബായ്, കൊച്ചി എന്നിവിടങ്ങളിലും ചിത്രീകരിക്കും. ഇപ്പോൾ ലൂസിഫറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പറയുകയാണ് പൃഥ്വിരാജ്. ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരന്റെ ചേട്ടനും നടനുമായ ഇന്ദ്രജിത് സുകുമാരനും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.

എന്നാൽ തന്റെ ചേട്ടൻ ആയതു കൊണ്ടല്ല ഇന്ദ്രജിത്തിനെ ഈ ചിത്രത്തിൽ കാസ്റ്റ് ചെയ്തത് എന്നും, ഇന്ദ്രജിത് അവതരിപ്പിക്കുന്നത് പകരക്കാരില്ലാത്ത ഒരു വേഷം ആണെന്നും പൃഥ്വിരാജ് പറയുന്നു. തിരക്കഥ വായിച്ച നിമിഷം മുതൽ ആ കഥാപാത്രം ചെയ്യാൻ ഇന്ദ്രജിത് മാത്രം ആയിരുന്നു മനസ്സിൽ. അതുപോലെ തന്നെ ആയിരുന്നു വിവേക് ഒബ്‌റോയ് ഈ ചിത്രത്തിലേക്ക് കടന്നു വന്നതും. ഒരുപാട് തലങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ഒരു സിനിമ ആയിരിക്കും ലൂസിഫർ എന്നും പൃഥ്വിരാജ് പറയുന്നു. ആദ്യം താൻ സംവിധാനം ചെയ്യാൻ ആഗ്രഹിച്ച സിനിമ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സിറ്റി ഓഫ് ഗോഡ് ആണെന്നും പിന്നീട് ഡോക്ടർ ബിജുവിന്റെ വീട്ടിലേക്കുള്ള വഴി വേറെ ഒരു ഭാഷയിൽ ചെയ്താലോ എന്ന് ആലോചിച്ചു എന്നും പറയുന്നു പൃഥ്‌വി. മറ്റൊരു ചിത്രം കൂടി ആലോചിച്ചെങ്കിലും ഹിന്ദി ചിത്രം ബജ്‌രംഗി ഭായിജാന്റെ കഥയോട് സാമ്യം ഉള്ളതിനാൽ ആ ചിത്രവും ഉപേക്ഷിച്ചു. പിന്നെയാണ് യാദൃശ്ചികമായി ടിയാന്റെ സെറ്റിൽ വെച്ച് ലൂസിഫർ ജനിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close