ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയൻ ക്രൈം ആക്ഷൻ ചിത്രം; ഒരുക്കുന്നത് പ്രമുഖ സംവിധായകൻ

Advertisement

ഒരു കാലത്ത് വയലൻസ് നിറഞ്ഞ ചിത്രങ്ങൾ വളരെ റിയലിസ്റ്റിക്കായി അണിയിച്ചൊരുക്കിയിരുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായിരുന്നു രാം ഗോപാൽ വർമ്മ. വിവേക് ഒബ്രോയ്‌, മോഹൻലാൽ നിറഞ്ഞാടിയ കമ്പനി എന്ന ആർ.ജി.വി ചിത്രം ബോളിവുഡിൽ ഏറെ തരംഗം സൃഷ്ട്ടിച്ചിരുന്നു. രാം ഗോപാൽ വർമ്മ ഇപ്പോൾ കൂടുതലായും സെക്‌സിന് പ്രാധാന്യമുള്ള സിനിമകളും ഡോകുമെന്ററികളുമാണ് ചെയ്യുന്നത്. ലോക്ക്ഡൗൺ സമയത്ത് പുതിയ ചിത്രവുമായി രാം ഗോപാൽ വർമ്മ വരുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയൻ ക്രൈം ആക്ഷൻ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്.

അപ്സര റാണി, നൈന ഗാംഗുലി എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന് ഡേഞ്ചറസ് എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയം ആയിരുന്നു. അപ്സരയും നൈനയും ഇഴുകി ചേർന്ന് നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. തന്റെ കരിയറിലെ ഏറ്റവും ആവേശമുള്ള പ്രോജക്‌ട് ആണെന്നാണ് ആര്‍ജിവി പറഞ്ഞത്. അവരുടെ ബന്ധം പലരെയും കൊന്നു, പൊലീസുകാരും ഗുണ്ടകളുമടക്കം എന്നാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. ലെസ്ബിയൻസിന് ഇന്നത്തെ സമൂഹത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഒരു ദുരന്ത പ്രണയ കഥയാണ് ഡേഞ്ചറസെന്ന് ആർ.ജി.വി ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. അപ്സര റാണിയെ കേന്ദ്ര കഥാപാത്രമാക്കി ആർ.ജി.വി സംവിധാനം ചെയ്ത ത്രില്ലർ എന്ന ചിത്രത്തിന്റെ റിലീസിനായി ആരാധകർ കാത്തിരിക്കുകയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close