പുത്തൻ സാങ്കേതിക മികവോടെ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ ഇംഗ്ലീഷിൽ

Advertisement

മലയാള സിനിമയുടെ മാറ്റത്തിന് തുടക്കം കുറിച്ച ജിജോ പുന്നൂസ് സംവിധാനം ചെയ്ത 1986ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ ഇംഗ്ലീഷിൽ വരുന്നു. ‘ചോട്ടാ ചേതൻ 3D’ എന്ന പേരിലാണ് ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ ഒരുങ്ങുന്നത്. പുതിയതായി കൂട്ടിച്ചേർത്ത 2 രംഗങ്ങൾക്കൊപ്പമാണ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്. മലയാളത്തിന്റെ അഭിമാനമായ ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് കാൻ ചലച്ചിത്ര മേളയിൽ വേൾഡ് പ്രീമിയർ ചെയ്യുന്നതാണ്. ലിഡിയൻ നാഗസ്വരമാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ ചെയ്യുന്നത്.

ഇംഗ്ലണ്ടിലെ സാലിസ്ബറിയിൽ നടക്കുന്ന ഒരു രംഗവും ബ്രിട്ടീഷ് ബംഗ്ലാവിൽ അരങ്ങേറുന്ന മറ്റൊരു ദൃശ്യവും കൂടി ഇംഗ്ലീഷ് പതിപ്പിൽ പുതിയതായി കൂട്ടിച്ചേർത്തിട്ടുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ ഇംഗ്ലീഷ് പതിപ്പിന് വേണ്ടി തെയ്യം ഷൂട്ട് ചെയ്യുന്ന ജിജോ പുന്നൂസിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിൻറെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങുന്ന വാർത്തയും വന്നിരിക്കുന്നത്.

Advertisement

കുട്ടികളുടെ കളിത്തോഴനായി വരുന്ന കുട്ടിച്ചാത്തന്റെ സാഹസികവും രാസകരവുമായ സന്ദർഭങ്ങളാണ് ചിത്രത്തിന് ഇതിവൃത്തമായി ഒരുക്കിയിരിക്കുന്നത്. ചിത്രം 1997ൽ വീണ്ടും പുനരാവിഷ്കരിച്ച് റി -റിലീസ് ചെയ്തിരുന്നു. അതിൽ മലയാളത്തിൻറെ പ്രിയ നടൻ കലാഭവൻ മണിയും അഭിനയിച്ചിരുന്നു. ചിത്രത്തിൻറെ ആദ്യഭാഗം ബോക്സോഫിസിൽ നേടിയെടുത്തത് രണ്ടര കോടി കളക്ഷൻ ആയിരുന്നു. പിന്നീട് ഹിന്ദിയിലും തമിഴിലും ചിത്രം മൊഴിമാറ്റം ചെയ്യുകയും ചെയ്തിരുന്നു. നവോദയ സ്റ്റുഡിയോയുടെ ബാനറിൽ നവോദയ അപ്പച്ചൻ ആയിരുന്നു ചിത്രം നിർമ്മിച്ചത്. മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രം പുതിയ സാങ്കേതിക മികവോടുകൂടി വീണ്ടും പുനരാവിഷ്കരിക്കുന്നത് കാണാൻ പുതിയ തലമുറ കാത്തിരിക്കുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close