“മമ്മൂക്കയുടെ കൂടെ അര സീൻ അഭിനയിക്കാൻ കിട്ടിയാലും ഞാൻ അഭിനയിക്കും” – ഐ. എം വിജയൻ..

Advertisement

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. 22 വർഷങ്ങളോളം അസ്സോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്ത വ്യക്തിയാണ് ഷാജി പടൂർ എന്നാൽ നല്ലൊരു തിരക്കഥക്കായി കാത്തിരുന്നു. ഹനീഫ് അഡേനി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദരിൽ ഷാജി അസ്സോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്തിരുന്നു, ഗ്രേറ്റ് ഫാദറിന്റെ വൻ വിജയത്തിന് ശേഷം ഹനീഫ് അഡേനിയുടെ മികച്ച ഒരു തിരക്കഥയാണ് ഷാജിയെ തേടിയെത്തിയത്. ഡെറിക്ക് അബ്രഹാം എന്ന സ്റ്റൈലിഷ് പോലീസ് ഉദ്യോഗസ്ഥനെയാണ് ഹനീഫ് പ്രേക്ഷകർക് സമ്മാനിച്ചത്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

‘അബ്രഹാമിന്റെ സന്തതികൾ’ വൻ വിജയത്തോട് അനുബന്ധിച്ചു കൊച്ചി കവിത തീയറ്ററിൽ സിനിമയിൽ അഭിനയിച്ച താരങ്ങളും എറണാകുളം ഡിസ്ട്രിക്റ്റ് കമ്മിറ്റിയിലെ മമ്മൂട്ടി ആരാധകരും ചേർന്ന് ‘അബ്രഹാമിന്റെ സന്തതികൾ’ വിജയാഘോഷം നടത്തുകയുണ്ടായി. വിജയാഘോഷത്തിൽ ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനമായ ഐ. എം വിജയനും പങ്കുചേരുകയുണ്ടായി. മമ്മൂട്ടി എന്ന നടന്റെയൊപ്പം ഗ്രേറ്റ് ഫാദർ ചിത്രത്തിൽ അഭിനയിക്കാൻ വിജയന് സാധിച്ചിരുന്നു, അബ്രഹാമിന്റെ സന്തതികൾ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ മമ്മൂട്ടിയെ ഒരു നോക്ക് കാണാൻ എത്തിയ ഐ. എം വിജയനെ തേടിയത്തിയത് സിനിമയിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനുള്ള അവസരമായിരുന്നു. ഒന്നും തന്നെ ആലോചിക്കാതെ മമ്മൂട്ടിയോടൊപ്പം അര സീൻ ആണെങ്കിലും താൻ അഭിനയിക്കാൻ തയ്യാറാണെന്നും ഇന്ത്യയിൽ തന്നെ കണ്ടതിൽ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ സാധിക്കുക തന്റെ ഭാഗ്യമാണെന്നും താരം കൂട്ടിച്ചേർത്തു.

Advertisement

കേരളത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ആദ്യ ദിന കളക്ഷനിൽ ഈ വർഷത്തെ സിനിമകളിൽ മുന്നിട്ട് നിൽക്കുന്നത് അബ്രഹാം തന്നെയാണ്. ഈ വർഷം അതിവേഗത്തിൽ 1000 ഹൗസ് ഫുൾ ഷോസ് നേടുന്ന ചിത്രം കൂടിയാണിത്. ആദ്യ ദിനം 135 സ്ക്രീനിൽ മാത്രമാണ് ചിത്രം റിലീസ് ചെയ്തത് എന്നാൽ പിന്നീട് സ്ക്രീനുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് തന്നെയുണ്ടായി. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി ‘അബ്രഹാമിന്റെ സന്തതികൾ’ മാറുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close