
ഇന്ത്യൻ സിനിമയിലെ നടനവിസ്മയമായ മോഹൻലാലിന് ഇന്ത്യൻ കായിക രംഗത്തു നിന്ന് ഒരു ആരാധകൻ. ഒളിമ്പിക് മെഡൽ അടക്കം ഒട്ടേറെ വമ്പൻ വിജയങ്ങൾ നേടിയിട്ടുള്ള ബോക്സിങ് താരമാണ് വിജേന്ദർ സിങ്. അതുപോലെ തന്റെ നേട്ടങ്ങൾക്ക് രാജ്യത്തിന്റെ ഉന്നത കായിക ബഹുമതികളും നേടിയിട്ടുള്ള വിജേന്ദർ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് താൻ മോഹൻലാലിന്റെ കടുത്ത ആരാധകൻ ആണെന്ന് പറഞ്ഞതു. മോഹൻലാലിന്റെ ജിമ്മിക്കി കമ്മൽ ഡാൻസും തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ട്വിറ്റെർ പോസ്റ്റിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ വീരേന്ദർ സേവാഗും താൻ മോഹൻലാലിന്റെ ആരാധകൻ ആണെന്ന് കുറച്ചു നാൾ മുൻപേ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം മോഹൻലാലിനു പിറന്നാൾ ആശംസകളും നേർന്ന സെവാഗ് മലയാള സിനിമയുടെ രാജാവിന് പിറന്നാൾ ആശംസകൾ നേരുന്നു എന്നാണ് പറഞ്ഞത്.
മോഹൻലാൽ ട്വിറ്ററിൽ ഇടാറുള്ള ചിത്രങ്ങൾ ഇടക്ക് റീ ട്വീറ്റും ചെയ്യാറുണ്ട് സെവാഗ്. രണ്ടു ദിവസം മുൻപ് ഇന്ത്യൻ പ്രീമിയർ ലീഗ് താരങ്ങളായ ബേസിൽ തമ്പി, സച്ചിൻ ബേബി, ചാൾസ് ബ്രത്വവൈറ് എന്നിവർ ലാലേട്ടാ എന്ന ഗാനം ആലപിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോള്ളവർസ് ഉള്ള മലയാള നടനായ മോഹൻലാൽ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ മുൻപന്തിയിൽ ആണ്. ഇന്ത്യൻ സിനിമയിലെ ഏത് ഇൻഡസ്ട്രിയിൽ നിന്നും ഏറ്റവും കൂടുതൽ സെലിബ്രിറ്റി ആരാധകർ ഉള്ളതും മോഹൻലാലിന് തന്നെ എന്നത് പരസ്യമായ രഹസ്യമാണ്. ആ ലിസ്റ്റിലേക്ക് ആണ് ഇപ്പോൾ വിജേന്ദർ സിങും എത്തിയിരിക്കുന്നത്.