ഉലക നായകൻ കമൽ ഹാസൻ നായകനായി എത്തിയ വിക്രമെന്ന ചിത്രം ഇപ്പോൾ മെഗാ ബ്ലോക്ക്ബസ്റ്ററായി പ്രദർശനം തുടരുകയാണ്. ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രം ഇരുനൂറു കോടി ക്ലബിലേക്കാണ് ഇപ്പോൾ കുതിക്കുന്നത്. കമൽ ഹാസന്റെ കരിയറിലെ മാത്രമല്ല, തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് വിക്രം കുതിക്കുന്നതെന്നാണ് സൂചന. വിക്രത്തിനു ശേഷം താൻ ചെയ്യാൻ പോകുന്നത് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണെന്നും, അത് കൂടാതെ ഒരു കോമഡി ചിത്രം ചെയ്യാൻ തനിക്കു ആഗ്രഹമുണ്ടെന്നും കമൽ ഹാസൻ പറഞ്ഞിരുന്നു. എന്നാൽ ഇതിനെല്ലാം മുൻപ് കമൽ ഹാസൻ ഷൂട്ടിംഗ് ആരംഭിച്ചു പാതിയോളം പൂർത്തിയാക്കിയ ചിത്രമാണ് ഇന്ത്യൻ 2. കമൽ ഹാസൻ- ഷങ്കർ ടീമിൽ നിന്ന് വന്ന ഇന്ത്യൻ എന്ന ട്രെൻഡ് സെറ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ഷങ്കർ തന്നെ ഒരുക്കാനാരംഭിച്ച ഇന്ത്യൻ 2 ചില പ്രശ്നങ്ങളിൽ പെട്ട് നിന്ന് പോവുകയായിരുന്നു. എന്നാൽ ഈ ചിത്രം ഉപേക്ഷിച്ചിട്ടില്ലായെന്നും, ഇന്ത്യൻ 2 വരുമെന്നും പറഞ്ഞിരിക്കുകയാണ് പ്രശസ്ത നിർമ്മാതാവും നടനുമായ ഉദയനിധി സ്റ്റാലിൻ.
കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ പ്രശ്നങ്ങളും, ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ ക്രയിന്‍ വീണ് അണിയറ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും, നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് നേരിട്ട സാമ്പത്തിക പ്രതിസന്ധിയുമൊക്കെയാണ് ഈ ചിത്രം നിന്ന് പോകാൻ കാരണമായത്. ഇത് നിന്നതിനു ശേഷമാണു കമൽ ഹാസൻ വിക്രം ചെയ്യാൻ പോയത്. സംവിധായകൻ ഷങ്കർ ഈ ചിത്രം നിർത്തി നേരെ പോയത് റാം ചരൺ നായകനായെത്തുന്ന ചിത്രമൊരുക്കാനാണ്. ഏതായാലും ഇന്ത്യൻ 2 ഉപേക്ഷിക്കപ്പെട്ടു എന്ന വാർത്തകൾക്കു വിരാമമിട്ടു കൊണ്ടാണ് ഈ ചിത്രം നടക്കുമെന്നുള്ള ഉദയനിധി സ്റ്റാലിന്റെ പ്രഖ്യാപനം വന്നത്. ശിവ കാര്‍ത്തികേയന്‍ നായകനായ ഡോണ്‍ സിനിമയുടെ വിജയാഘോഷ പരിപാടിക്കിടെയാണ് ഉദയനിധി സ്റ്റാലിന്‍ ഈ കാര്യം വെളിപ്പെടുത്തിയത്. വിക്രം എന്ന ചിത്രം കമൽ ഹാസനൊപ്പം ചേർന്ന് നിർമ്മിച്ച ഒരാൾ കൂടിയാണ് ഉദയനിധി സ്റ്റാലിൻ. കാജൽ അഗർവാൾ, രാകുല്‍ പ്രീത് സിംഗ്, സിദ്ധാര്‍ത്ഥ്, ഭവാനി ശങ്കര്‍ എന്നിവരും വേഷമിടുന്ന ഇന്ത്യൻ 2 ഇരുനൂറു കോടി മുതൽ മുടക്കിലാണ് നിർമ്മിക്കുന്നത്.