സേനാപതി വരുന്നു; ബോക്സ് ഓഫിസിൽ ഇടിമുഴക്കമാകാൻ ‘ഇന്ത്യൻ 2’ ഇന്ന് മുതൽ തിയേറ്ററുകളിൽ

Advertisement

ഇന്ത്യൻ സിനിമാലോകത്തിന്‍റെ ഇടിമുഴക്കമായി സേനാപതിയുടെ ഉയിർത്തെഴുന്നേൽപ്പ്. 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയുടെ രണ്ടാം ഭാഗമായ ‘ഇന്ത്യൻ 2’ അഭ്രപാളിയിലേക്കെത്തുകയാണ്. ഉലകനായകൻ കമൽഹാസനും സ്റ്റാർ ഡയറക്ടർ ശങ്കറും ഒന്നിക്കുന്ന ചിത്രം ഒന്നാം ഭാഗത്തേക്കാള്‍ സാങ്കേതികമായി ഏറെ മികവ് പുലർത്തുന്നതായിരിക്കും എന്നാണ് പുറത്തിറങ്ങിയ ട്രെയിലർ തന്നിരിക്കുന്ന സൂചന. അടുത്തിടെ നമ്മളെ വിട്ടുപിരിഞ്ഞ നെടുമുടി വേണു, വിവേക് എന്നിവരുടെ കഥാപാത്രങ്ങളെ ഉള്‍പ്പെടെ എഐ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യൻ 2ൽ കൊണ്ടുവന്നിട്ടുണ്ടെന്നത് ഏറെ പ്രതീക്ഷ പകരുന്നുണ്ട്.

1996-ൽ പുറത്തിറങ്ങിയ ഇന്ത്യൻ ഒന്നാം ഭാഗത്തിൽ കൃഷ്ണസ്വാമി ഐപിഎസ് എന്ന ശ്രദ്ധേയ വേഷമായിരുന്നു നെടുമുടി വേണുവിന് ഉണ്ടായിരുന്നത്. കൂടാതെ കാജൽ അഗർവാൾ, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്.

Advertisement

മാറിയ കാലത്തിന്‍റെ എല്ലാ സങ്കേതങ്ങളുടേയും പിൻബലത്തോടെയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഇന്ത്യൻ രണ്ടാം ഭാഗമെത്തുന്നതെന്നതാണ് പ്രേക്ഷകർ ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കാനുള്ള കാരണം. 200 കോടിയോളം രൂപ മുതൽ മുടക്കിലാണ് ഉലകനായകൻ കമല്‍ഹാസനെ നായകനാക്കി ശങ്കർ ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്. 15 കോടിയായിരുന്നു ആദ്യ ഭാഗത്തിന്‍റെ നിർമ്മാണ ചിലവ്. രണ്ടാം ഭാഗത്തിലും സേനാപതിയായി പ്രേക്ഷകരെ കമൽ ഹാസൻ വിസ്മയിപ്പിക്കുമെന്നാണ് ട്രെയിലർ പുറത്തിറങ്ങിയതോടെ പ്രേക്ഷകരുടെ പ്രതീക്ഷ. 5 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് ശ്രീ ഗോകുലം മൂവിസാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്നർ‍. വൻ ബുക്കിംഗാണ് ചിത്രത്തിന് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുന്നത്.

രവി വർമ്മനാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് മൂന്ന് മണിക്കൂറോളം ദൈർഘ്യമുണ്ടെന്നാണ് സൂചന. തിരക്കഥ, സംവിധാനം ശങ്കർ, സംഭാഷണങ്ങൾ ബി ജയമോഹൻ, കപിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ, ആക്ഷൻ അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ജി കെ എം തമിഴ് കുമരൻ, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‌നേക്ക് പ്ലാൻ്റ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close