തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘കാലാ’ ലോകമെമ്പാടും വമ്പൻ റിലീസിന് ഇന്നലെ സാക്ഷിയായി.കബാലിക്ക് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു കാലാ. തമിഴ് നാട്ടിൽ മറ്റ് ചിത്രങ്ങൾ ഒന്നും തന്നെയില്ലാത്ത കാരണം രജനികാന്ത് ചിത്രത്തിന് പ്രതീക്ഷിച്ചതിലും ഇരട്ടി തീയേറ്റർ ലഭിക്കുകയുണ്ടായി. കബാലിയുടെ ഹൈപ്പോ ബുക്കിംഗ് സ്റ്റാറ്റസോ കാലായ്ക്ക് ഉണ്ടായിരുന്നില്ല എന്നാൽ തമിഴ് നാട്ടിലെ സ്ക്രീനുകളുടെ എണ്ണം കബാലിയേക്കാൾ വളരെ മുന്നിലായിരുന്ന കാലായ്ക്ക് ചെന്നൈ സിറ്റിയിൽ പുതിയ റെക്കോർഡ് കൈവരിക്കാൻ സാധിച്ചു.
നിലവിലെ ചെന്നൈ സിറ്റിയിലെ വിജയ് ചിത്രം മെർസലിന്റെ ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡായ 1.52 കോടിയാണ് സൂപ്പർസ്റ്റാർ കാലായിലൂടെ തകർത്തത്. ഏകദേശം 1.76 കോടി ചെന്നൈയിൽ നിന്ന് മാത്രം സ്വന്തമാക്കി കാല പുതിയ റെക്കോർഡ് സ്ഥാപിച്ചു.തല അജിത്തിന്റെ വിവേഗമാണ് 1.21 കോടിയുമായി മൂന്നാം സ്ഥാനത്തുള്ളത് . തമിഴ് നാട്ടിലെ സമരത്തിന് ശേഷം തീയറ്ററുകൾ പ്രവർത്തനം ആരംഭിച്ചപ്പോൾ തമിഴ് ജനത ഒറ്റു നോക്കിയ ചിത്രം കൂടിയായിരുന്നു കാലാ , എന്നാൽ പ്രതീക്ഷക്കൊത്ത് ചിത്രം ഉയരായത്തതുമൂലം ബുക്കിംഗ് സ്റ്റാറ്റസും രണ്ടാം ദിവസം കുറവാണ് എന്നാൽ പോലും മറ്റ് ചിത്രങ്ങൾ ഒന്നും തന്നയില്ലാത്ത കാരണം കളക്ഷനെ കാര്യമായി ബാധിക്കില്ല.