മലയാള സിനിമയിൽ വർഷങ്ങളോളം ജൂനിയർ ആർട്ടിസ്റ്റ് ആവുകയും തന്റെ കഴിവും അധ്വാനും കൊണ്ട് ഇപ്പോൾ നായകന്മാരുടെ പട്ടികയിൽ ഇടം നേടിയ വ്യക്തിയാണ് ജോജു ജോർജ്. 1995ൽ പുറത്തിറങ്ങിയ മഴവിൽ കൂടാരം എന്ന ചിത്രത്തിലൂടെയാണ് ജോജു ജൂനിയർ ആര്ടിസ്റ്റായി മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. ജൂനിയർ ആർട്റ്റിസ്റ്റിൽ നിന്ന് ഡയലോഗുള്ള കഥാപാത്രങ്ങളിലേക്ക് താരം പിന്നീട് നടന്ന് കയറുകയായിരുന്നു. 2015 ൽ ഒരു സെക്കന്റ് ക്ലാസ് യാത്ര, ലൂക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് അദ്ദേഹം കരസ്ഥമാക്കി. ആ വർഷം തന്നെ ദുൽഖർ ചിത്രമായ ചാർലിയുടെ സഹാനിർമ്മാതാവ് കൂടിയായിരുന്നു അദ്ദേഹം. 2018 എന്ന വർഷമായിരുന്നു ജോജുവിന്റെ കരിയറിലെ ഏറ്റവും മികച്ച വർഷം എന്ന് നിസംശയം പറയാൻ സാധിക്കും. പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിലൂടെ നായകനും നിർമ്മാതാവായും ജോജു വരുകയായിരുന്നു. ചിത്രം ഒരുപാട് നിരൂപ പ്രശംസയും ബോക്സ് ഓഫീസിൽ മികച്ച വിജയവും കരസ്ഥമാക്കി.
ജോസഫ്, ചോല എന്നീ ചിത്രങ്ങളിലെ പകരം വെക്കാൻ സാധിക്കാത്ത പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് ക്യാരക്ടർ ആക്ടർ അവാർഡും നാഷണൽ അവാർഡ് സെപ്ഷ്യൽ മെൻഷനും തേടിയെത്തുകയായിരുന്നു. 2019 ൽ ജോഷി ചിത്രമായ പൊറിഞ്ചു മറിയം ജോസിൽ ഒരു മാസ്സ് ഹീറോ പരിവേഷത്തിൽ താരം നിറഞ്ഞാടുകയായിരുന്നു. 25 വർഷത്തെ സിനിമ ജീവിതത്തിൽ എല്ലാത്തരം റോളുകൾ ചെയ്ത ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ജോജു. തന്റെ മുഖം ആദ്യമായി ഒരു ഫ്‌ളക്‌സ് ബോർഡിൽ വന്ന നിമിഷത്തെ കുറിച്ചു ജോജു ജോർജ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത കിളി പോയി എന്ന ചിത്രത്തിന്റെ വലിയ ഫ്‌ളക്‌സ് ബാനറിലാണ് ജോജുവിന്റെ മുഖം ആദ്യമായി പബ്ലിസിറ്റിയിൽ ഉപയോഗിക്കുന്നത്. 7 വർഷം മുമ്പ് നടന്ന ഈ നിമിഷവും ഫ്‌ളക്‌സ് ബോർഡും ജോജു ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.