ബിഗിൽ ഗംഭീരമായി എങ്കിലും ഒരു കാര്യത്തിൽ ഐ എം വിജയൻ നിരാശനാണ്; കാരണം വെളിപ്പെടുത്തി താരം..

Advertisement

ദളപതി വിജയ് നായകനായ ബിഗിൽ എന്ന ആറ്റ്ലി ചിത്രം ഇന്നലെ ലോകം മുഴുവൻ റിലീസ് ചെയ്യുകയും ഗംഭീര പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയുമാണ്. ഈ ചിത്രത്തിൽ വിജയ്‌യോടൊപ്പം അഭിനയിച്ചതിന്റെ സന്തോഷത്തിൽ ആണ് മലയാളിയും ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവുമായിരുന്ന ഐ എം വിജയൻ. തന്റെ ഫുട്ബോൾ കരിയറിന് ശേഷം ഒട്ടേറെ ചിത്രങ്ങളിലൂടെ നടനായും തിളങ്ങിയ ഈ താരം പറയുന്നത് തന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച സിനിമയും തനിക്കു ഏറ്റവും ഇഷ്ട്ടപെട്ട സിനിമയുമാണ് ബിഗിൽ എന്നാണ്. അപ്പോഴും ബിഗിലിനെ കുറിച്ച് ഐ എം വിജയന് ഒരു നിരാശ ഉണ്ട്.

ഫുട്ബോൾ പ്രമേയമായുള്ള ഒരു സിനിമയാണ് ബിഗിൽ എങ്കിലും ഫുട്ബോൾ കളിക്കാരൻ കൂടിയായ ഐ എം വിജയന് ഇതിൽ ഫുട്ബോൾ കളിക്കുന്ന രംഗങ്ങൾ ഒന്നും ഉണ്ടായില്ല എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ നിരാശ. ദളപതി വിജയ്‌യുടെ മാനേജര്‍ വിളിച്ചിട്ട് വിജയ് സാറിനൊപ്പം ഒരു സിനിമയുണ്ടെന്ന് പറഞ്ഞപ്പോള്‍ തനിക്കു ആദ്യം അത് വിശ്വസിക്കാനായില്ല എന്നും വിജയ് സാറിന്റെ സിനിമയോ എന്നാണ് താൻ ആദ്യം ചോദിച്ചത് എന്നും ഐ എം വിജയൻ പറയുന്നു. വിജയ് പോലെയുള്ള ഒരു വമ്പൻ താരത്തിന്റെ കൂടെ ഒരു സീൻ എങ്കിലും അഭിനയിക്കാൻ അവസരം ലഭിക്കുന്നത് ഭാഗ്യം ആണെന്നും ഐ എം വിജയൻ പറയുന്നു.

Advertisement

വിജയ് അച്ഛനും മകനും ആയി എത്തുന്ന ബിഗിലിൽ ഇവർക്ക് രണ്ടു പേർക്കും എതിരെ നിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ഐ എം വിജയൻ അവതരിപ്പിച്ചിരിക്കുന്നത്. രായപ്പൻ, മൈക്കൽ എന്നീ കഥാപാത്രങ്ങൾക്ക് ആണ് വിജയ് ഈ ചിത്രത്തിൽ ജീവൻ നൽകിയിരിക്കുന്നത്. ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന സമയത്തു തന്നെ താൻ അഭിനയിച്ച ഫുട്ബോൾ പ്രമേയം ആയുള്ള ചിത്രം റിലീസ് ആയതിലും ഏറെ സന്തോഷവാനാണ് ഐ എം വിജയൻ. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ തമിഴിൽ ഒട്ടേറെ അവസരങ്ങൾ ഐ എം വിജയനെ തേടി വരും എന്നുറപ്പാണ്. ദളപതി വിജയ്‌യുടെ ഒരു കടുത്ത ആരാധകൻ കൂടിയാണ് ഐ എം വിജയൻ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close