കുറ്റം തെളിയിക്കപ്പെടുന്നത് വരെ ഞാൻ ദിലീപേട്ടന് ഒപ്പം : ആസിഫ് അലി

Advertisement

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനൊപ്പം സിനിമ ചെയ്യില്ല എന്ന് ആസിഫ് അലി പറഞ്ഞ വാർത്ത സോഷ്യൽ മീഡിയയിൽ വളരെ ചർച്ച ആയിരുന്നു. എന്നാൽ തൻ ഉദ്ദേശിച്ചത് അങ്ങനെയല്ല എന്ന് പറഞ്ഞ് ആസിഫ് അലി രംഗത്ത് എത്തിയിരുന്നു. ദിലീപിനെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ടാണ് കൂടെ അഭിനയിക്കില്ല എന്നാണ് താൻ ഉദ്ദേശിച്ചത് എന്ന് ആസിഫ് അലി വ്യക്തമാക്കുന്നു.

കേസിൽ കുറ്റവാളിയാണെന്ന് തെളിക്കുന്നത് വരെ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ പിന്തുണയ്ക്കുന്നവർക്ക് ഒപ്പമാണ് താനെന്ന് ആസിഫ് അലി കൂട്ടി ചേർത്തു.

Advertisement

നടിയെ ആക്രമിച്ച കേസിൽ ദിലീപേട്ടന്റെ പേര് വരരുതെന്ന് വ്യക്തിപരമായി ആഗ്രഹിച്ചയാളാണ് ഞാന്‍. അദ്ദേഹം എന്റെയൊരു അഭ്യുദയകാംക്ഷി കൂടിയാണ്.

ദിലീപേട്ടനെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതുവരെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ കൂടെയാണ് ഞാനും ഉള്ളത്. അങ്ങിനെ ചെയ്യണമെന്നു തന്നെയാണ് ആഗ്രഹവും.

വീണു കിടക്കുന്ന ആളെ ഞങ്ങളാരും ചവിട്ടുന്നില്ല. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിയുന്നതുവരെ പിന്തുണയ്ക്കാണ് ഞാന്‍ എന്നും ആഗ്രഹിക്കുന്നതും അത് തന്നെയാണ് ചെയ്തിട്ടുള്ളതും. ആസിഫ് അലി തന്റെ ഭാഗം വ്യക്തമാക്കുന്നു

Advertisement

Press ESC to close