മോഹൻലാൽ തയ്യാറായാൽ ഭീമൻ വരും; മനസ്സ് തുറന്ന് വിനയൻ

Advertisement

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകരിലൊരാളായ വിനയൻ ഇപ്പോൾ വലിയ തിരിച്ചു വരവാണ് കാഴ്ച വെച്ചിരിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി എത്തിയ വിനയൻ ഇപ്പോൾ മികച്ച പ്രേക്ഷക പ്രശംസയാണ് നേടുന്നത്. ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമയായ പത്തൊൻപതാം നൂറ്റാണ്ടാണ് വിനയൻ സംവിധാനം ചെയ്തത്. സിജു വിൽസൺ നായകനായ ഈ ചിത്രം വിനയൻ മികച്ച രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മലയാള സിനിമയിലെ പ്രമുഖരടക്കം, വിനയനും ഈ ചിത്രത്തിനും അഭിനന്ദനവുമായി മുന്നോട്ടു വന്നിരുന്നു. ഇപ്പോഴിതാ താൻ ഇനി പ്ലാൻ ചെയ്യുന്ന ചിത്രങ്ങളെ കുറിച്ച് ദി ക്യൂ സ്റ്റുഡിയോക്ക് വേണ്ടി മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തതിൽ വെളിപ്പെടുത്തുകയാണ് വിനയൻ. മഹാഭാരതത്തിലെ ഭീമനെന്ന കഥാപാത്രത്തെ ആസ്‍പദമാക്കി താനൊരു കഥ പ്ലാൻ ചെയ്യുന്നുണ്ടെന്നും മോഹൻലാൽ സമ്മതിച്ചാൽ ഒരു വമ്പൻ ചിത്രമായി താനത് ചെയ്യുമെന്നും വിനയൻ പറഞ്ഞു.

എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മോഹൻലാൽ ഭീമനായി എത്തുന്ന രണ്ടാമൂഴം എന്ന ബ്രഹ്മാണ്ഡ ചിത്രം ഇനി നടക്കാൻ സാധ്യത ഇല്ല എന്നറിഞ്ഞത് കൊണ്ടാണ് താൻ ഇപ്പോൾ ഭീമന്റെ കഥ പൊടിതട്ടിയെടുത്തതെന്നും വിനയൻ കൂട്ടിച്ചേർത്തു. എന്നാൽ എം ടി ചിത്രം നടക്കാതെ വന്നത് കൊണ്ട്, ഉടനെ തന്നെ മറ്റൊരാളുടെ ഭീമനെ അവതരിപ്പിക്കാൻ മോഹൻലാലിന് താൽപര്യമില്ലെങ്കിൽ, താൻ മോഹൻലാലിനെ നായകനാക്കി മറ്റൊരു ചിത്രം ചെയ്യുമെന്നും വിനയൻ പറയുന്നു. രാവണൻ ഉൾപ്പെടെ രണ്ടു മൂന്ന് കഥകൾ മനസ്സിലുണ്ടെന്നും വിനയൻ വിശദീകരിച്ചു. തന്റെ മുൻകാല ചിത്രങ്ങളുടെ രീതിയിലുള്ള വളരെ സാധാരണക്കാരുടെ കഥ പറയുന്ന ചിത്രമായാലും ചെയ്യാമെന്നാണ് മോഹൻലാൽ പറഞ്ഞതെങ്കിലും തനിക്ക് മോഹൻലാലിനെ വെച്ച് ഒരു വമ്പൻ മാസ്സ് ചിത്രം ചെയ്യാനാണ് ആഗ്രഹമെന്നും വിനയൻ തുറന്നു പറഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close