മോഹന്‍ലാല്‍ ചെയ്ത ആ കഥാപാത്രം മറ്റാരെങ്കിലും ചെയ്‌താല്‍ താന്‍ അഭിനയം നിര്‍ത്തും, വെല്ലുവിളിയുമായി ജയറാം.

Advertisement

മലയാളികളുടെ സ്വകാര്യ അഹങ്കാരം, നടന വിസ്മയം മോഹൻലാലിനെ കുറിച്ച് ജയറാം നടത്തിയ പരാമർശം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നാല്പത് വർഷത്തോളം നീണ്ട അഭിനയസപര്യയിലൂടെ മലയാളികളെ വിസ്മയിപ്പിച്ച മോഹൻലാലിന്റെ സംസ്ഥാന ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ കഥാപാത്രങ്ങൾ ഉണ്ടെങ്കിലും തനിക്ക് പ്രിയപ്പെട്ടതും മറ്റാർക്കും ഇനി ഒരിക്കൽ പോലും ചെയ്യാൻ കഴിയാത്തതുമായ ആയ കഥാപാത്രം ആണ് മോഹൻലാൽ അവതരിപ്പിച്ച സാഗർ കോട്ടപ്പുറം എന്ന് ജയറാം പറയുകയുണ്ടായി ശ്രീനിവാസൻ രചന നിർവഹിച്ചു കമൽ സംവിധാനം ചെയ്ത അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിൽ സാഗർ കോട്ടപ്പുറം എന്ന മുഴു കുടിയൻ ആയ നോവലിസ്റ്റ് ആയാണ് മോഹൻലാൽ എത്തിയിരുന്നത്. എന്നാൽ അത്തരമൊരു കഥാപാത്രം ഇനി ലോകത്ത് ആർക്കും അവതരിപ്പിക്കാൻ ആകില്ലെന്നും അത് പോലെ മറ്റാരെങ്കിലും അഭിനയിച്ചു കാണിച്ചാൽ താൻ തന്റെ അഭിനയ ജീവിതം നിർത്തും എന്നുമാണ് ജയറാം പറഞ്ഞിരിക്കുന്നത്.

തിരുവനന്തപുരത്തു കഴിഞ്ഞ ദിവസം നടന്ന അവാർഡ് നിശയിലാണ് ജയറാമിന്റെ പ്രസ്താവന ഉണ്ടായത്. മോഹൻലാലിനും മുൻപ് വേദിയിൽ എത്തിയ ജയറാമിനോട് അവതാരകൻ മിഥുൻ മോഹൻലാലിനെ പറ്റി ചോദിച്ച ചോദ്യത്തിന് ആയിരുന്നു ജയറാം ഈ മറുപടി നൽകിയത്. തുടർന്ന് ഇരുവരും ചേർന്ന് ആഘോഷമായി മോഹൻലാലിനെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്യുകയും ഉണ്ടായി. 1998 ൽ കമലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ അയാൾ കഥ എഴുതുകയാണ് എന്ന ചിത്രം മികച്ച പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നതിനൊപ്പം മോഹൻലാൽ എന്ന നടന്റെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയമാവുകയും ചെയ്‍തു ഒന്നായിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച മദ്യപാനിയായ കഥാപത്രങ്ങളിൽ ഒന്നായി വിലയിരുത്തുന്ന കഥാപാത്രം ആണ് ചിത്രത്തിലെ സാഗർ കോട്ടപ്പുറം. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഉത്സവപ്പിറ്റേന്ന്, അദ്വൈതം, ചൈന ടൌൺ തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലും ജയറാമും ഒന്നിച്ചു അഭിനയിച്ചിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close