![](https://i0.wp.com/onlookersmedia.com/wp-content/uploads/2025/02/Identity.jpg?fit=1024%2C592&ssl=1)
ഈ വർഷം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റിയുടെ വിജയത്തോരോട്ടം ഒ.ടി.ടി പ്ലാറ്റ്ഫോമിലും പുതിയ നാഴിക കല്ലുകൾ സൃഷ്ടിക്കുന്നു.
ഐഡന്റിറ്റി പുറത്തിറങ്ങി 10 ദിവസത്തിനുള്ളിൽ 200 മില്യൺ സ്ട്രീമിംഗ് മിനിറ്റ് പിന്നിട്ടുകൊണ്ട് റെക്കോർഡ് നേട്ടമാണ് ചിത്രം കൈവരിച്ചിരിക്കുന്നത്. ഇന്ത്യയുടെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ZEE5 വഴിയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മലയാളത്തിൽ മാത്രമല്ല പാൻ ഇന്ത്യൻ തലത്തിലും വമ്പൻ സ്വീകാര്യതയാണ് ചിത്രം നേടിയെടുക്കുന്നത്. അഖിൽ പോളും ആനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഈ ത്രില്ലറിൽ ടോവിനോ തോമസ്, തൃഷ കൃഷ്ണൻ, വിനയ് റായി, അജു വർഗീസ്, മണ്ഡിരാ ബേദി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ഈ ചിത്രം ZEE5വിൽ ലഭ്യമാണ്.
50 കോടിയിൽ പരം ബ്രഹ്മാണ്ഡ മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം ജനുവരി രണ്ടിനാണ് ലോകമെമ്പാടും തിയേറ്ററുകളിലായി പ്രദർശനത്തിന് എത്തിയത്. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും, ശാസ്ത്രവും മെഡിക്കല്‍ സയന്‍സും തലച്ചോറുമെല്ലാമായി ബന്ധപ്പെട്ടു കിടക്കുന്ന മലയാളി പ്രേക്ഷകർക്ക് തീർത്തും പുതുമയാർന്ന കഥാഗതിയുമായാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത്. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചെയ്സിംഗ് സീനും, വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ക്ലൈമാക്സിലെ ഫ്ലൈറ്റ് സംഘട്ടനവും ചിത്രത്തിൻറെ പ്രധാന ആകർഷണങ്ങളാണ്. .
സിനിമയുടെ ത്രില്ലര്‍ സ്വഭാവത്തിന് അനുസരിച്ച് സംഗീതം നൽകിയ ജേക്‌സ് ബിജോയുടെ സംഗീത നിർവഹണത്തിനും, അഖില്‍ ജോര്‍ജ്ജിന്റെ ഛായാഗ്രഹണവും ചമന്‍ ചാക്കോയുടെ എഡിറ്റിംഗും പ്രേക്ഷകരുടെ കയ്യടികൾ നേടിയെടുത്തിട്ടുണ്ട്. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ശ്രീകൃഷ്ണപ്പരുന്ത് തുടങ്ങി നിരവധി സിനിമകള്‍ നിര്‍മിച്ച രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. സി ജെ റോയിയുമാണ് ഐഡന്റിറ്റി നിര്‍മിച്ചിരിക്കുന്നത്. സീ5 പി ആർ ഓ : വിവേക് വിനയരാജ്.