ഇനി കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹം; വെളിപ്പെടുത്തി പ്രിയ വാര്യർ

Advertisement

സൂപ്പർ ഹിറ്റ് സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നായികയാണ് പ്രിയ പ്രകാശ് വാര്യർ. അതിന് ശേഷം പ്രിയ വാര്യർ താരമായി മാറിയത് തെലുങ്കിലാണ്. പിന്നീട് ഹിന്ദിയിൽ വരെയഭിനയിച്ച ഈ നടി ഇപ്പോൾ ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാളത്തിലേക്ക് തിരിച്ചു വരികയാണ്. രഞ്ജിത് ശങ്കർ ഒരുക്കിയ 4 ഇയേഴ്‌സ് എന്ന ചിത്രമാണ് പ്രിയ നായികയായി അഭിനയിച്ചു റിലീസ് ആയ അവസാന മലയാള ചിത്രം. ഇതിലെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളും ഈ നടി നേടിയെടുത്തിരുന്നു. ഇനിയിപ്പോൾ തനിക്ക് ചെയ്യാൻ ആഗ്രഹമുള്ളത് ഏത് തരം കഥാപാത്രങ്ങളാണ് എന്ന് വെളിപ്പെടുത്തുകയാണ് പ്രിയ. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രിയ ഈ കാര്യം തുറന്ന് പറയുന്നത്.

താൻ ഇതുവരെ ചെയ്തത് കൂടുതലും അയല്പക്കത്തെ വീട്ടിലെ പെണ്കുട്ടി എന്ന ഇമേജിലുള്ള തരം കഥാപാത്രങ്ങൾ ആണെന്നും, തനിക്ക് ഇനി ചെയ്യാൻ ആഗ്രഹം കോമഡി കഥാപാത്രങ്ങൾ ആണെന്നുമാണ് പ്രിയ പറയുന്നത്. അങ്ങനെയുള്ള കഥാപാത്രങ്ങൾ തന്നെ തേടിയെത്താനുള്ള കാത്തിരിപ്പിലാണ് ഈ നടി. തെലുങ്കിൽ അതീവ ഗ്ലാമറസായ വേഷങ്ങൾ ചെയ്‌തും യുവ പ്രേക്ഷകരെ ആകർഷിച്ച നടിയാണ് പ്രിയ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകരണമാണ് ലഭിക്കാറുള്ളത്. ചെക്ക്, ഇശ്ഖ് എന്നീ തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ച പ്രിയ വേഷമിട്ട ബോളിവുഡ് ചിത്രത്തിൻറെ പേര് ശ്രീദേവി ബംഗ്ലാ എന്നാണ്. വിനയ് ഫോർട്ട്, രജിഷ വിജയൻ എന്നിവർക്കൊപ്പം അഭിനയിച്ച കൊള്ള എന്ന ചിത്രമാണ് പ്രിയയുടെ അടുത്ത മലയാളം റിലീസ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close