എനിക്ക് മമ്മൂട്ടി ആവണം; കണ്ണുകൾ നിറഞ്ഞു പ്രാചി ടെഹ്‌ലാന്റെ വികാര നിർഭരമായ പ്രസംഗം ഇതാ

Advertisement

മലയാളത്തിന്റെ മെഗാ താരമായ മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം തീയേറ്ററുകളിൽ എത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവും റിലീസും ആയി എത്തുന്ന ഈ ചരിത്ര സിനിമ നാല് ഭാഷകളിൽ ആയി ഒരേ സമയം റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയും കൂടിയാണ്. എം പദ്‌മകുമാർ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചിരിക്കുന്നത് ശങ്കർ രാമകൃഷ്ണൻ ആണ്. മമ്മൂട്ടിയോടൊപ്പം യുവ താരം ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ബോളിവുഡ് നടി ആയ പ്രാചി ടെഹ്‌ലാൻ ആണ്.

മാമാങ്കത്തിന്റെ ഗൾഫ് ലോഞ്ച് പരിപാടിയിൽ വെച്ച് രണ്ടു ദിവസം മുൻപ് ഷാർജയിൽ പ്രാചി നടത്തിയ വികാര നിർഭരമായ പ്രസംഗം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. നടന്‍ എന്നതിലുപരി മമ്മൂട്ടി നല്ലൊരു മനുഷ്യൻ ആണ് എന്നും താൻ ആരുടേയും കടുത്ത ആരാധിക ആയിട്ടില്ല ഇതുവരെ എങ്കിലും അഭിനയത്തിൽ ആരാവണം എന്ന് ചോദിച്ചാൽ ഇതുവരെ കൃത്യമായി ഒരു ഉത്തരം ഇല്ലാതിരുന്ന തനിക്കു ഇനി മുതൽ മമ്മൂട്ടി ആവണം എന്ന ഉത്തരം ആണുള്ളത് എന്നും പ്രാചി പറയുന്നു. ആരാധകരുടെ സ്നേഹവും സ്വീകരണവും കണ്ടു കണ്ണുകൾ നിറഞ്ഞൊഴുകിയ പ്രാചി പറയുന്നത് സൗത്ത് ഇന്ത്യൻ സിനിമകളിൽ കിട്ടുന്നത് പോലെ മറ്റൊരു സിനിമാ ഇന്ഡസ്ട്രിയിലും ഇത്രയും സ്നേഹം കലാകാരന്മാർക്ക് കിട്ടില്ല എന്നാണ്. മാമാങ്കം ടീം തനിക്കൊരു കുടുംബം പോലെ ആണ് എന്നും ഈ ചിത്രത്തിന്റെ ഭാഗം ആവാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ടെന്നും നിറകണ്ണുകളോടെ പ്രാചി പറഞ്ഞു.

Advertisement

https://www.instagram.com/p/B50cSHTgCJx/

Advertisement

Copyright © 2017 onlookersmedia.

Press ESC to close