അച്ഛന്റെ സിനിമ ഇറങ്ങിയപ്പോഴും ഞാൻ പൃഥ്‌വിയുടെ സിനിമ കാണാനാണ് പോയത്: ഗോകുൽ സുരേഷ്..!

Advertisement

മലയാളത്തിലെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയ സുരേഷ് ഗോപി ഇപ്പോൾ ഒരു വലിയ തിരിച്ചു വരവിനു തയ്യാറെടുക്കുകയാണ്. സുരേഷ് ഗോപി ഇടക്കാലത്തു അഭിനയ രംഗത്ത് സജീവമായിരുന്നില്ല എങ്കിലും സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് അഭിനേതാവായി അരങ്ങേറ്റം കുറിച്ചിരുന്നു. മുത്തുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗോകുൽ സുരേഷ് നായകനായും സഹതാരമായുമെല്ലാം ഇതിനോടകം ഒരുപിടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. താൻ മലയാളത്തിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരന്റെ കടുത്ത ആരാധകൻ ആണെന്നാണ് ഗോകുൽ സുരേഷ് പറയുന്നത്. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ പൃഥ്വിരാജ് ചിത്രങ്ങൾ തീയേറ്ററിൽ പോയി കാണാറുണ്ട് എന്നും അച്ഛന്റെ മേൽവിലാസം എന്ന ചിത്രം റിലീസ് ആയപ്പോഴും താൻ തീയേറ്ററിൽ പോയി കണ്ടത് പൃഥ്വിരാജ് ചിത്രം ആണെന്നും ഗോകുൽ സുരേഷ് വെളിപ്പെടുത്തുന്നു. ആക്ഷൻ ചിത്രങ്ങളാണ് തനിക്കു കൂടുതൽ താൽപര്യമെന്നും ഗോകുൽ സുരേഷ് പറയുന്നു.

തനിക്കു സംവിധായകൻ ആവാൻ ആയിരുന്നു കൂടുതൽ ആഗ്രഹമെന്നും, അഭിനയം താൻ ഏറെ ആസ്വദിക്കുന്നുണ്ടെങ്കിലും സംവിധായകൻ ആവുക എന്ന ലക്ഷ്യത്തോടെ സിനിമയേക്കുറിച്ചു കൂടുതൽ പഠിക്കാൻ ശ്രമിക്കുന്നുണ്ട് എന്നും ഗോകുൽ സുരേഷ് പറഞ്ഞു. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരു ആക്ഷൻ ചിത്രമൊരുക്കണമെന്നാണ് ആഗ്രഹമെന്നും ഗോകുൽ വെളിപ്പെടുത്തി. അച്ഛന്റെ ആക്ഷൻ ചിത്രങ്ങൾ തന്നെയാണ് ഏറെ സ്വാധീനിച്ചിട്ടുള്ളതെന്നും ഗോകുൽ സുരേഷ് തുറന്നു പറയുന്നുണ്ട്. കൂടുതൽ പക്വതയും സിനിമാ മേഖലയിൽ പരിചയ സമ്പത്തും ഉണ്ടാക്കിയിട്ട്, ഒരിക്കൽ താൻ സംവിധായകന്റെ തൊപ്പിയണിയും എന്ന വിശ്വാസത്തോടയാണ് മുന്നോട്ടു പോകുന്നതിനും ഗോകുൽ സുരേഷ് സൂചിപ്പിച്ചു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close