മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് 2 തവണ കരസ്ഥമാക്കിയ ജയരാജ് തുറന്ന് പറയുന്നു….

Advertisement

മലയാളത്തിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാൾ, 30 വർഷത്തോളം നീണ്ട സിനിമ പരിചയം ദേശീയ അവാർഡുകൾ മികച്ച വിജയങ്ങൾ തുടങ്ങി മലയാളസിനിമയുടെ അഭിമാനമുയർത്തിയ സംവിധായകൻ ജയരാജ്. ഇത്രയധികം ചിത്രങ്ങൾ ജയരാജ് സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തിന്റെ മഹാനടൻ മോഹൻലാലുമൊത്ത് ഒരു ചിത്രം എന്തുകൊണ്ട് ചെയ്തില്ല എന്ന ചോദ്യത്തിനാണ് ജയരാജ് മറുപടി പറയുന്നത്. താൻ ചെയ്ത ഒരു തെറ്റ് തന്നെയായിരിക്കും പിന്നീട് തനിക്ക് മോഹൻലാലുമൊത്ത് ചെയ്യാനാവാത്തതിന്റെ കാരണം ആയതെന്ന് ജയരാജ് പ്രതികരിച്ചു. ദേശാടനം എന്ന ചിത്രത്തിനു ശേഷം മോഹൻലാലുമൊത്ത് താൻ ഒരു ചിത്രം ചെയ്യാൻ പദ്ധതിയിട്ടിരുന്നു. ചിത്രത്തിൻറെ പ്രാരംഭഘട്ട പണികളെല്ലാം പൂർത്തിയാക്കി ഗാനങ്ങൾ ഉൾപ്പെടെ ചിട്ടപ്പെടുത്തി ഇരിക്കുമ്പോഴായിരുന്നു താനാ ചിത്രത്തിൽ നിന്നും ഒഴിഞ്ഞുമാറിയത്. അന്ന് ചിത്രത്തിനായി മോഹൻലാൽ വിദേശത്തെ തന്റെ ടൂർ ഉപേക്ഷിച്ച് നാട്ടിലെത്തിയിരുന്നു അപ്പോഴാണ് താൻ ഈ ചിത്രം ഉപേക്ഷിച്ച് വിവരം അദ്ദേഹം അറിയുന്നത് താൻ ചെയ്ത തെറ്റ് അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ഈ തെറ്റായിരിക്കും പിന്നീട് അദ്ദേഹവുമൊത്ത് തനിക്ക് ചിത്രം ചെയ്യാൻ പറ്റാത്തതിലുള്ള കാരണവും.

പിന്നീട് താൻ മഹാഭാരതത്തെ ആസ്പദമാക്കി ഒരു ചിത്രം ഒരുക്കണമെന്ന് കരുതിയിരുന്നെങ്കിലും അതിന് സാധിച്ചില്ല. മോഹൻലാൽ തിരക്കഥ വായിച്ചിട്ടും പിന്നീട് അഭിപ്രായമൊന്നും അറിയിച്ചില്ല. വർഷങ്ങൾക്ക് ശേഷം പിന്നീട് ഞാൻ വീരം എന്ന ബിഗ് ബജറ്റ് ചിത്രത്തിനായി മോഹൻലാലിനെ പോയി കണ്ടു അദ്ദേഹത്തിന് തിരക്കഥ കൈമാറി, വായിച്ചു നോക്കിയിട്ട് അദ്ദേഹം ഇത് നടക്കുമോ എന്ന ചെറിയ ചിരിയോടു കൂടി പറഞ്ഞു. ഒരുപക്ഷേ എന്റെ ഭാഗത്തുനിന്ന് അന്ന് സംഭവിച്ച വലിയ തെറ്റ് അദ്ദേഹത്തിന്റെ മനസ്സിൽ ഇപ്പോഴും ഒരു മുറിവായി കിടക്കുന്നുണ്ടാവാം ജയരാജ് ഒരു മാധ്യമത്തോട് പറഞ്ഞു. എങ്കിലും മലയാളസിനിമയിലെ മഹാരഥനായ അഭിനേതാവിനെ ഒപ്പം ചിത്രം ചെയ്യൂവാനായി താൻ ഇന്നും കാത്തിരിക്കുകയാണെന്ന് ജയരാജ് പറഞ്ഞു. വൈകാതെ തന്നെ അദ്ദേഹവുമായി തെറ്റുകൾ പറഞ്ഞുതീർത്ത് നല്ലൊരു ചിത്രത്തിനായി ഒന്നിക്കുമെന്ന് ശുഭാപ്തിവിശ്വാസത്തോടെ കാത്തിരിക്കാം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close