വരനെ ആവശ്യമുണ്ട് ആദ്യ ദിനം ഷൂട്ട് കഴിഞ്ഞപ്പോൾ ഞാൻ കരഞ്ഞു; മനസ്സ് തുറന്നു കല്യാണി പ്രിയദർശൻ

Advertisement

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് കല്യാണി പ്രിയദർശൻ. പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ മകളായ കല്യാണി നേരത്തെ തന്നെ തെലുങ്കു, തമിഴ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് കല്യാണിയുടെ ആദ്യത്തെ മലയാളം റിലീസ് എങ്കിലും കല്യാണി ആദ്യം അഭിനയിച്ച മലയാള ചിത്രം അച്ഛൻ പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹമാണ്. ഇപ്പോഴിതാ വലിയ വിജയം നേടി വരനെ ആവശ്യമുണ്ട് എന്ന ചിത്രം മുന്നോട്ടു കുതിക്കുമ്പോൾ ഈ ചിത്രത്തിലെ തന്റെ അനുഭവം പങ്കു വെക്കുകയാണ് കല്യാണി പ്രിയദർശൻ. ശോഭന, സുരേഷ് ഗോപി, കെ പി എ സി ലളിത, ഉർവശി, ദുൽഖർ സൽമാൻ തുടങ്ങിയവർക്കൊപ്പമാണ് കല്യാണി ഈ ചിത്രത്തിൽ അഭിനയിച്ചത്. സംവിധായകൻ അനൂപ് സത്യനിൽ ഉള്ള വിശ്വാസമാണ് ഈ ചിത്രം തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നും കല്യാണി പറയുന്നു. എന്നാൽ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോൾ അച്ഛനെ വിളിച്ച കല്യാണി താൻ അക്ഷരാർത്ഥത്തിൽ കരയുകയായിരുന്നു എന്നാണ് പറയുന്നത്.

കാരണം, ഈ ചിത്രത്തിലെ ഏറ്റവും ദുർബലമായ പ്രകടനം തന്റേതു ആയിരിക്കുമെന്നും ബാക്കിയുള്ളവർ എല്ലാവരും ഗംഭീരമായിരിക്കുമെന്നും തനിക്കു തോന്നി എന്നും അത് കൊണ്ട് തന്നെ തനിക്കീ വേഷം ചെയ്തു ഫലിപ്പിക്കാൻ പറ്റുമോ എന്ന പേടി കൊണ്ടാണ് താൻ അച്ഛനെ വിളിച്ചു കരഞ്ഞത് എന്നും കല്യാണി പറയുന്നു. എന്നാൽ പിന്നീട് തന്റെ കൂടെയുള്ളവർ എല്ലാം തന്നെ ഒരുപാട് സഹായിച്ചു എന്നും അവരുടെ പിന്തുണ കൊണ്ടാണ് ഇപ്പോൾ എല്ലാവരും തന്റെ പ്രകടനത്തെ കുറിച്ച് നല്ലതു പറയുന്നത് എന്നും കല്യാണി പറയുന്നു. കല്യാണി വളരെ അധികം പരിശ്രമിച്ചു, ഏറ്റവും നന്നായി തന്നെയാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെന്നു ദുൽഖർ സൽമാനും പറയുന്നു. നികിത എന്ന കഥാപാത്രമായാണ് കല്യാണി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ ആയ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരഭം കൂടിയാണ് ഈ ചിത്രം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close