കുഞ്ഞാലി മരക്കാറിനെ കുറിച്ചു മമ്മൂട്ടിയോട് ഇതുവരെ സംസാരിച്ചിട്ടില്ല എന്ന് മോഹൻലാൽ!!

Advertisement

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് പ്രിയദർശൻ- മോഹൻലാൽ എന്നിവരുടേത്, പഴയകാല മലയാള സിനിമകൾ പരിശോധിച്ചാൽ കുറെയേറെ ഹിറ്റ് ചിത്രങ്ങൾ കാണാൻ സാധിക്കും. വർഷങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിന് വേണ്ടിയാണ്. നാലാമത്തെ കുഞ്ഞാലിയുടെ ജീവിതകഥ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ഒരു ചരിത്ര സിനിമയായിരിക്കും ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരും കോൻഫിഡന്റ് ഗ്രൂപ്പിന്റെ റോയും മൂൺഷോട്ട് എന്റർടൈന്മെന്റ്സിന്റെ സന്തോഷ് കുരുവിളയും ചേർന്നാണ്.

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വൻ സ്വീകരണമാണ് കേരളക്കരയിൽ ലഭിച്ചിരുന്നത്, എന്നാൽ പോലും മലയാളികൾക്ക് കുഞ്ഞാലി മരക്കാർ എന്ന സിനിമയുടെ ടൈറ്റിൽ കേൾക്കുമ്പോൾ ആശങ്കയിൽ തന്നെയാണ്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും നാലാമത്തെ കുഞ്ഞാലിയുടെ കഥയെ ആസ്പദമാക്കി ചിത്രം സംവിധാനം ചെയ്യും എന്ന വാർത്ത ഇന്നും നിലനിൽക്കുന്നുണ്ട്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനാണ് ചിത്രം നിർമ്മിക്കുന്നതെന്നും അറിയിക്കുകയുണ്ടായി. ടൈറ്റിൽ പോസ്റ്റർ അവർ നേർത്തെ പുറത്തുവിട്ടിരുന്നു. അടുത്തിടെ ഒരു ഇന്റർവ്യൂയിൽ മോഹൻലാലിനോട് മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരെ കുറിച്ചു ചോദിക്കുകയുണ്ടായി, എന്നാൽ തനിക്ക് അതിനെ കുറിച്ചു ഒന്നും പറയാൻ സാധിക്കില്ല എന്നും താൻ ഇതുവരെ മമ്മൂട്ടിക്കയോട് പോലും അതിനെ കുറിച്ചു ചോദിച്ചിട്ടില്ല എന്നായിരിന്നു മോഹൻലാലിന്റെ മറുപടി. പക്ഷേ പ്രിയൻ സന്തോഷ് ശിവനോട് കുഞ്ഞാലി മരക്കാറിനെ കുറിച്ചു ചോദിച്ചപ്പോൾ അടുത്തൊന്നും ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പ്രിയൻ തന്റെ ചിത്രമായി മുന്നോട്ട് വന്നതെന്ന് താരം കൂട്ടിച്ചേർത്തു.

Advertisement

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ നവംബർ ആദ്യ വരാം ഷൂട്ടിംഗ് ആരംഭിക്കും. പ്രണവ് മോഹൻലാൽ കുഞ്ഞാലി മരക്കാരുടെ ചെറുപ്പകാലം അവതരിപ്പിക്കാൻ ചിത്രത്തിൽ പ്രധാന കഥാപാത്രമായി പ്രത്യക്ഷപ്പെടും. മലയാള സിനിമയുടെ നെടുംതൂണായ മധുവും വലിയ തിരിച്ചു വരവിനായി ഒരുങ്ങുകയാണ്. ‘കാലപാനി’ എന്ന ചിത്രത്തിന് ശേഷം പ്രഭു- മോഹൻലാൽ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകയുമുണ്ട്. തമിഴ്, തെലുഗു, ഹിന്ദി, ചൈനീസ് എന്നീ ഭാഷകളിൽ നിന്നും നടന്മാർ ചിത്രത്തിൽ ഭാഗമാവും എന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close