രജനി സാറിനെ വെച്ച് ചിത്രം ചെയ്യാൻ താൻ കഥ ചോദിച്ച ആ യുവ രചയിതാവ്; വെളിപ്പെടുത്തി പൃഥ്വിരാജ്..!

Advertisement

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ ജനഗണമന എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഡിജോ ജോസ് ആന്റണിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഷാരിസ് മുഹമ്മദ് രചിച്ച ഈ ചിത്രം പ്രേക്ഷകരും നിരൂപകരും ഒരേ മനസോടെയാണ് സ്വീകരിച്ചത്. ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ കളിക്കുന്ന ഈ ചിത്രത്തോടെ തീയേറ്ററുകളിൽ ഹാട്രിക് വിജയമാണ് പൃഥ്വിരാജ് നേടിയിരിക്കുന്നത്. മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറും, അതുപോലെ പാൻ ഇന്ത്യൻ ഒടിടി ഹിറ്റ് ബ്രോ ഡാഡിയും സംവിധാനം ചെയ്ത പൃഥ്വിരാജ്, ഇനി മോഹൻലാൽ തന്നെ നായകനാവുന്ന എംപുരാൻ, ലൂസിഫർ മൂന്നാം ഭാഗമെന്നിവയും സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ലൂസിഫർ വലിയ വിജയം നേടിയപ്പോൾ പൃഥ്വിരാജ് എന്ന സംവിധായകനെ തേടി വന്നത് തമിഴിൽ രജനികാന്തിനെ വെച്ചും തെലുങ്കിൽ ചിരഞ്ജീവിയെ വെച്ചും ചിത്രങ്ങൾ ചെയ്യാനുള്ള ഓഫറുകളാണ്.

Advertisement

ഇപ്പോഴിതാ രജനി സാറിനെ വെച്ചൊരു ചിത്രം ചെയ്യാനുള്ള ഓഫർ വന്നപ്പോൾ, അദ്ദേഹത്തിന് ചെയ്യാൻ പറ്റിയ ഒരു കഥയുണ്ടോ എന്ന് താൻ ചോദിച്ച ചുരുക്കം ചില രചയിതാക്കളിലൊരാൾ ജനഗണമനയുടെ എഴുത്തുകാരൻ ഷാരിസാണെന്നു വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ്. അത്രമാത്രം ശ്കതമായി എഴുതുന്നയാളാണ് ഷാരിസെന്നും, ഡിജോ- ഷാരിസ് കൂട്ടുകെട്ടിൽ താൻ ഇനിയും സിനിമ ചെയ്യുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ജനഗണമനക്കു തന്നെ ഇനിയൊരു ഭാഗം കൂടി വരാനുണ്ട്. അരവിന്ദ് സ്വാമിനാഥൻ എന്നൊരു വക്കീൽ കഥാപാത്രമായാണ് പൃഥ്വിരാജ് സുകുമാരൻ ഈ ചിത്രത്തിലഭിനയിച്ചിരിക്കുന്നതു. സാജൻ കുമാർ എന്ന പോലീസ് ഓഫീസറായാണ് സുരാജ് ഈ ചിത്രത്തിൽ എത്തിയത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close