ജോജുവിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നഷ്ടമായതിൽ തനിക്കും നിരാശയുണ്ടന്നു കമൽ

Advertisement

ജോജു അഭിനയം കൊണ്ട് വിസ്മയം തീർത്ത ചിത്രമാണ് ജോസഫ്. സിനിമ പ്രേമികൾ ചിത്രം ഇരുകൈയും നീട്ടി സ്വീകരിക്കുകയും വലിയ വിജയമാക്കുകയും ചെയ്തു. 125 ദിവസം പ്രദർശനം പൂർത്തിയാക്കിയ ചിത്രത്തിന്റെ വിജയാഘോഷം വളരെ ഗംഭീരമായി കഴിഞ്ഞ ദിവസം കൊണ്ടാടുകയുണ്ടായി. മെഗാസ്റ്റാർ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ തുടങ്ങി കുറെയേറെ താരങ്ങൾ ചടങ്ങളിൽ ഭാഗമായിരുന്നു. ജോജുവിനെ കുറിച്ചു സംവിധായകൻ കമൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സിനിമ ലോകം ഞെട്ടലോടെ നോക്കി കാണുന്നത്. ഇത്രെയും ബ്രില്ലൻറ്റായ ഒരു നടനെ ഉപയോഗപ്പെടുത്തുവാൻ തനിക്ക് സാധിച്ചില്ലല്ലോ എന്ന കുറ്റബോധത്തോട് കൂടിയാണ് കമൽ പ്രസംഗം ആരംഭിച്ചത്. എന്തുകൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടനുള്ള അവാർഡ് ജോജുവിന് ലഭിച്ചതെന്ന കാരണം തനിക്ക് അറിയില്ലയെന്നും ജോസഫിൽ നായക വേഷം കൈകാര്യം ചെയ്ത ജോജുവിന് മികച്ച നടനുള്ള അവർഡായിരുന്നു തേടിയെത്തേണ്ടിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisement

ചലച്ചിത്ര അക്കാദമിയാണ് അവാർഡുകൾ സംഘടിപ്പിക്കുന്നതെങ്കിലും ജൂറിയിൽ ഇടപ്പെടുവാൻ ചെയർമാനായ തനിക്ക് അവകാശമുണ്ടായിരുന്നില്ല എന്ന് കമൽ സൂചിപ്പിക്കുകയുണ്ടായി. ഫൈനൽ റൗണ്ടിലെത്തിയ 3 താരങ്ങളായ സൗബിൻ, ജയസൂര്യ, ജോജു എന്നിവർക്ക് തുല്യ മാർക്കാണ് ലഭിച്ചതെന്ന വിവരം കമൽ പുറത്തുവിടുകയുണ്ടായി. മൂന്ന് പേരെ ഒരേ സമയം വിജയിയായി പ്രഖ്യാപിക്കാൻ ജൂറിയ്ക്ക് സാധിക്കാത്തതിനാലാണ് ജോജുവിനെ തഴഞ്ഞതെന്നും ജോജുവിന് മികച്ച നടനുള്ള അവാർഡ് ലഭിക്കാത്തതിൽ തനിക്കും നിരാശയുണ്ടന്നും കമൽ പറയുകയുണ്ടായി. ഒരു നടന് അപൂർവങ്ങളിൽ അപൂർവമായി ലഭിക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ജോസഫെന്നും ഇതുപോലെ കൊച്ചു ചിത്രങ്ങൾ വലിയ വിജയങ്ങൾ നേടട്ടെ എന്ന് ആശംസിച്ചാണ് കമൽ തന്റെ പ്രസംഗം അവസാനിപ്പിച്ചത്

Advertisement

Copyright © 2017 onlookersmedia.

Press ESC to close