വമ്പൻ പ്രീ-റിലീസ് ബിസിനസ്സ് നടത്തി കുഞ്ചാക്കോ ബോബന്റെ ശിക്കാരി ശംഭു..!

Advertisement

സുഗീത് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രമായ ശിക്കാരി ശംഭു ഈ ആഴ്ച പ്രദർശനം ആരംഭിക്കുകയാണ്. ഏയ്ഞ്ചൽ മരിയ സിനിമയുടെ ബാനറിൽ എസ് കെ ലോറൻസ് നിർമ്മിച്ച ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നിഷാദ് കോയ ആണ്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു വമ്പൻ പ്രീ-റിലീസ് ബിസിനെസ്സ് ആണ് ഈ ചിത്രം നടത്തിയിരിക്കുന്നത്. നാലേമുക്കാൽ കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് ഈ ചിത്രം നടത്തി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് വീഡിയോ ഓഡിയോ ഓവർസീസ് ഡബ്ബിങ് റൈറ്റ്‌സുകൾ ചേർന്നാണ് ഈ തുക ലഭിച്ചിരിക്കുന്നത് എന്നാണ് വാർത്തകൾ വരുന്നത്. ഓർഡിനറി, മധുര നാരങ്ങാ എന്നീ രണ്ടു സൂപ്പർ ബോക്സ് ഓഫീസ് വിജയങ്ങൾ നമ്മുക്ക് സമ്മാനിച്ച ടീം ആണ് കുഞ്ചാക്കോ ബോബൻ- സുഗീത് ടീം എന്നത് ഈ ചിത്രത്തെ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാക്കി മാറ്റിയിട്ടുണ്ട്.

ശിക്കാരി ശംഭുവിൽ കുഞ്ചാക്കോ ബോബനൊപ്പം എത്തുന്നത് വിഷ്ണു ഉണ്ണികൃഷ്ണനും ഹരീഷ് കണാരനും ആണ്. ശിവദാ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് ശ്രീജിത് ഇടവനയും ദൃശ്യങ്ങൾ ഒരുക്കിയത് ഫൈസൽ അലിയും ആണ്. മഴവിൽ മനോരമയാണ് ശിക്കാരി ശംഭുവിന്റെ സാറ്റലൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. അതുപോലെ മ്യൂസിക് 24/7 ഓഡിയോ വിതരണവും എം സി വീഡിയോസ് എന്ന കമ്പനി വീഡിയോ റൈറ്റ്‌സും സ്വന്തമാക്കി. ഗംഭീര മാർക്കറ്റിങ്ങും അതുപോലെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും, പുറത്തു വരുന്ന വാർത്തകളുമാണ് ഇത്ര വലിയ പ്രീ-റിലീസ് ബിസിനെസ്സ് നടക്കാൻ കാരണമായത്. വേൾഡ് വൈഡ് ഫിലിംസ് എന്ന ദുബൈ ആസ്ഥാനമായ വമ്പൻ കമ്പനിയാണ് ശിക്കാരി ശംഭുവിന്റെ വിദേശ രാജ്യങ്ങളിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച ഒരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആണ് ഈ ചിത്രം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close