മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ ടീമിന്റെ വില്ലൻ എന്ന ക്രൈം ത്രില്ലർ ഈ വരുന്ന ഒക്ടോബർ 27 നു റിലീസ് ചെയ്യുകയാണ്. മോഹൻലാലിനൊപ്പം വിശാലും ഹൻസികയും മഞ്ജു വാര്യരും രാശി ഖന്നയും, ശ്രീകാന്തുമെല്ലാം പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസിന് ആണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.
രണ്ടു ദിവസം മുൻപേ ബി ഉണ്ണികൃഷ്ണൻ തന്റെ ഒഫീഷ്യൽ ഫേസ്ബുക് അക്കൗണ്ട് വഴി അറിയിച്ചത് പോലെ ഇന്ന് മുതൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകൾക്കകം തന്നെ അവിശ്വസനീയമായ രീതിയിൽ ഉള്ള അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്.
നാല് ഫാൻസ് ഷോസ് ഇപ്പോഴേ തീരുമാനിച്ചിട്ടുള്ള തിരുവനന്തപുരം ഏരീസ് പ്ളെക്സിലെ വലിയ സ്ക്രീനിലെ രാത്രി പത്തരക്കുള്ള വില്ലൻ ഷോ യുടെ ടിക്കറ്റുകൾ ബുക്കിംഗ് ആരംഭിച്ചു ഏതാനും മണിക്കൂറുകൾക്കകം തന്നെ ഫാസ്റ്റ് ഫില്ലിംഗ് ആയി മാറി.
മാത്രമല്ല ചിത്രം റിലീസ് ചെയ്യാൻ ഇനിയും ആറു ദിവസം ശേഷിക്കെ കേരളത്തിലെ ചിത്രത്തിന്റെ ഫാൻ ഷോസിന്റെ എണ്ണം കൂടി കൂടി വരികയാണ്. ഇപ്പോൾ തന്നെ 140 നു മുകളിൽ എത്തി ഫാൻ ഷോസ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 125 ഫാൻസ് ഷോസ് കളിച്ച പുലി മുരുകന്റെ റെക്കോർഡ് ഇപ്പോഴേ തകർത്തു കഴിഞ്ഞ വില്ലന്റെ ഫാൻസ് ഷോസ് ന്റെ എണ്ണം 150 എന്ന മാർക്കിൽ എത്തുമോ എന്നാണ് ഇപ്പോൾ സിനിമ പ്രേമികൾ ഉറ്റു നോക്കുന്നത്.
പല സ്ഥലത്തും ഫാൻസ് ഷോസ് ടിക്കറ്റുകൾ വിറ്റു തീർന്നിട്ട് അവിടെയെല്ലാം എക്സ്ട്രാ സ്ക്രീനുകൾ ഫാൻ ഷോക്കു വേണ്ടി ചേർക്കപ്പെടുകയാണ്. കോട്ടയത്ത് അഭിലാഷ് തീയേറ്ററിലെ ഫാൻ ഷോ ടിക്കറ്റുകൾ വിറ്റു തീർന്നതിനാൽ അവിടെ ആനന്ദ് തിയേറ്ററിൽ കൂടി വില്ലൻ ഫാൻ ഷോ ചാർട്ട് ചെയ്ത് കഴിഞ്ഞു. ഇത് തന്നെയാണ് കേരളം മുഴുവൻ ഉള്ള അവസ്ഥ. ഏതായാലും ഒക്ടോബര് 27 നു വില്ലൻ വേവ് കേരളത്തിൽ ആഞ്ഞടിക്കും എന്നുറപ്പ്.
റോക്ക് ലൈൻ വെങ്കടേഷ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ബജറ്റ് ഇരുപതു കോടിയോളം ആണ്. ഇപ്പോൾ തന്നെ 13 കോടിയുടെ പ്രീ-റിലീസ് ബിസിനസ് വില്ലൻ നടത്തി കഴിഞ്ഞു. ഓവർസീസ് റൈറ്റ്‌സ്, ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ്, മ്യൂസിക് റൈറ്സ് , അതുപോലെ പ്രീ-റിലീസ് സാറ്റലൈറ്റ് റൈറ്റ്‌സ് എന്നിവയിൽ എല്ലാം വില്ലൻ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു കഴിഞ്ഞു.