![](https://i0.wp.com/onlookersmedia.com/wp-content/uploads/2017/11/villain-images-photos-stills.jpg?fit=1024%2C592&ssl=1)
മികച്ച പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടി മുന്നേറുന്ന മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രമായ വില്ലൻ ഗൾഫ് രാജ്യങ്ങളിലും ഗംഭീര ബോക്സ് ഓഫീസ് പ്രകടനമാണ് കാഴ്ച വെക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വില്ലൻ ഗൾഫ് രാജ്യങ്ങളിൽ പ്രദർശനം ആരംഭിച്ചത്. ആരാധകർ ആഘോഷമാക്കിയ ഫാൻ ഷോസ് അടക്കം മികച്ച രീതിയിൽ തുടങ്ങിയ വില്ലന് പ്രേക്ഷകരുടെ ഭാഗത്തു നിന്നും നിറഞ്ഞ കയ്യടികൾ ആണ് ലഭിക്കുന്നത്. യു എ ഇ യിൽ ഹോളിവുഡ് ചിത്രമായ തോറിനു താഴെ രണ്ടാം സ്ഥാനം നേടി ബോക്സ് ഓഫീസ് പ്രകടനം ആരംഭിച്ച വില്ലൻ ആദ്യ മൂന്നു ദിവസം കൊണ്ട് ഏകദേശം മൂന്നു കോടി മുപ്പത്തിയഞ്ചു ലക്ഷം രൂപയാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നായി നേടിയത്. ഈ വർഷത്തെ മലയാള ചിത്രങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒരു ചിത്രം നേടുന്ന മികച്ച ഓപ്പണിങ് ആണിത്.
കേരളത്തിലും വില്ലന് വമ്പൻ പ്രതികരണമാണ് ലഭിച്ചത്. മോഹൻലാലിനെ കൂടാതെ മഞ്ജു വാര്യർ, തമിഴ് നടൻ വിശാൽ, ഹൻസിക മോത്‌വാനി, റാഷി ഖന്ന എന്നിങ്ങനെ വമ്പൻ താരനിരയും ചിത്രത്തിൽ ഉണ്ട്. ഇത് കൂടാതെ ചെമ്പൻ വിനോദ് ജോസ്, രഞ്ജി പണിക്കർ, സിദ്ദിഖ്, ഇടവേള ബാബു എന്നീ അഭിനേതാക്കളും ഈ ചിത്രത്തിനായി അണിനിരന്നു. സാധാരണ ഗതിയിൽ നിന്നും വ്യത്യസ്ഥമായ അവതരണ ശൈലിയും, സ്ഥിരം കണ്ടുവരുന്ന സിനിയമയിലെ പ്രവണതകളും മാറ്റി എഴുതികൊണ്ടാണ് വില്ലന്റെ വരവ്. ഇപ്പോൾ തന്നെ മോഹൻലാലിൻറെ ഈ വർഷത്തെ മൂന്നാമത്തെ ബോക്സ് ഓഫീസ് വിജയമായി വില്ലൻ മാറി കഴിഞ്ഞു