ഐ.എം.ഡി.ബിയുടെ 2022ലെ ജനപ്രിയ ചിത്രങ്ങളുടെ പട്ടിക പുറത്ത്

Advertisement

2022 എന്ന വർഷം പകുതി പൂർത്തിയായി കഴിഞ്ഞപ്പോൾ ഒരുപിടി മികച്ച ചിത്രങ്ങളാണ് നമ്മുക്ക് ലഭിച്ചത്. പല ഭാഷകളിലായി പ്രേക്ഷകരെ ഏറെ രസിപ്പിച്ച ചിത്രങ്ങളും, അതുപോലെ അവരെ ഏറെ നിരാശപ്പെടുത്തിയ ചിത്രങ്ങളുമുണ്ട്. ഇപ്പോഴിതാ ഈ വർഷം പകുതി കഴിയുമ്പോൾ ഇതുവരെ റിലീസ് ചെയ്തതിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ റേറ്റിംഗ് നൽകിയ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ മൂവി ഡാറ്റ ബേസ് ആയ ഇന്റർനെറ്റ് മൂവി ഡാറ്റ ബേസ്. ഈ വർഷത്തെ ഏറ്റവും ജനപ്രിയ ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റ് ആണ് അവർ പുറത്തു വിട്ടിരിക്കുന്നത്. ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രം വിക്രം ഒന്നാം സ്ഥാനം നേടിയ ഈ ലിസ്റ്റിൽ, ഒരേയൊരു മലയാള ചിത്രം മാത്രമാണ് ഇടം പിടിച്ചിരിക്കുന്നത്.

യുവ താരം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഹൃദയമെന്ന ചിത്രമാണത്. ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്തു ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഹൃദയം അമ്പതു കോടി ക്ലബിലും ഇടം പിടിച്ച മലയാള ചിത്രമാണ്. 8.6 റേറ്റിങ് നേടിയാണ് വിക്രം ഈ ലിസ്റ്റിൽ ഒന്നാമത് എത്തിയതെങ്കിൽ, രണ്ടാം സ്ഥാനത്ത് യഷ് നായകനായി എത്തിയ പ്രശാന്ത് നീല്‍ ചിത്രം കെ ജി എഫ് 2 ആണ് ഇടം പിടിച്ചത്. 8.5 ആണ് കെ.ജി.എഫ് 2 നേടിയ ഐ എം ഡി ബി റേറ്റിംഗ്. മൂന്നാം സ്ഥാനത്തു ഇടം നേടിയത് ഹിന്ദി ചിത്രമായ കശ്മീർ ഫയൽസ് ആണ്. വിക്രം, കെ ജി എഫ് 2 , കാശ്‌മീർ ഫയൽസ്, ഹൃദയം എന്നിവ കൂടാതെ ഈ ലിസ്റ്റിൽ ഇടം പിടിച്ച ചിത്രങ്ങൾ ആര്‍.ആര്‍.ആര്‍, എ തേഴ്സ് ഡേ, ജുന്ദ്, റണ്‍വേ 34, ഗംഗുഭായ് കത്തിയവാടി, സാമ്രാട്ട് പൃഥ്വിരാജ് എന്നിവയാണ്. ഇതിൽ ചില ചിത്രങ്ങൾ തീയേറ്ററുകളിൽ വിജയിച്ചില്ലെങ്കിലും ഒടിടി റിലീസിന് ശേഷമാണു മികച്ച റേറ്റിംഗ് സ്വന്തമാക്കിയത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close