പ്രശസ്ത മലയാള നായികാ താരം ഹണി റോസ് പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുകയാണ്. തന്റെ കരിയറിലെ ഏറ്റവും ശ്കതമായ വേഷവുമായാണ് റേച്ചൽ എന്ന ചിത്രത്തിലൂടെ നടി എത്തുന്നത്. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റ് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. 2025 ജനുവരി 10ന് അഞ്ച് ഭാഷകളിലായി ചിത്രം ആഗോള റിലീസായി എത്തും.
റിലീസ് തീയതിക്കൊപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായാണ് റേച്ചൽ എത്തുക എന്നാണ് സൂചന.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
ബാദുഷ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ എൻ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് റേച്ചൽ നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്‍റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. റിവഞ്ച് ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്.