വിമർശനങ്ങൾക്ക് മറുപടിയുമായി ഹണി റോസ്

Advertisement

മലയാള സിനിമയ്ക്കുള്ളിൽ പുതിയൊരു വിവാദം ഉടലെടുത്തിരിക്കുകയാണ്. ഏതാനം ചില വർഷങ്ങളായി മലയാള സിനിമയിൽ സംഘടനാപരമായും വ്യക്തിപരമായുമുള്ള അഭിപ്രായഭിന്നതകൾ വളരെ ശക്തമായി തന്നെ നിലനിൽക്കുന്നു. അതിലെ ഏറ്റവും പുതിയ വിവാദവാദമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. ഉദ്ഘാടന വേളയിൽ ഭാരവാഹികളായ നടിമാർക്ക് പോലും ഇരിക്കാനുള്ള അവസരം ലഭിച്ചില്ല എന്ന വിമർശനം നടി പാർവതി തിരുവോത്ത് ഉന്നയിച്ചിരുന്നു. പാർവതിയുടെ ഈ വിമർശനം വലിയ രീതിയിൽ ചർച്ചയായതിനുപിന്നാലെ നടി ഹണി റോസ് വിശദീകരണമായി രംഗത്തെത്തിയിരിക്കുകയാണ്. മനോരമ ഓൺലൈനിലൂടെ ഹണി റോസ് വിമർശകർക്ക് വ്യക്തമായ മറുപടി നൽകുകയാണുണ്ടായത്. സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ താരത്തിന്റെ ഈ വിശദീകരണം നിലവിലുള്ള വിമർശനങ്ങളും തെറ്റിദ്ധാരണകളും ഇല്ലാതാക്കാൻ കഴിയുമെന്ന് കരുതപെടുന്നു.

ഹണി റോസിന്റെ മറുപടി ഇങ്ങനെ: എക്സിക്യൂട്ടീവ് അംഗം എന്ന നിലയിൽ ഞങ്ങൾക്ക് ഒരുപാട് ജോലികൾ ഉണ്ടായിരുന്നു. ഇത്രയും വലിയ പ്രോഗ്രാം നടക്കുമ്പോൾ പല കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ടാകും. അതിനിടയിൽ ഞങ്ങൾക്ക് ഇരിക്കാൻ സാധിച്ചെന്നു വരില്ല. കാര്യങ്ങളൊക്കെ ചെയ്തിട്ട് ഓടിവന്നു നിൽക്കുമ്പോഴാണ് തോന്നുന്നു ഈ ചിത്രം എടുത്തത് ( വിവാദമായ ചിത്രം). ഞാനും രചനയും മാത്രമല്ല മറ്റ് പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ മറ്റു കമ്മിറ്റി അംഗങ്ങൾ അവിടെ നിൽപ്പുണ്ടായിരുന്നു. സ്ത്രീകൾ അവിടെ നിന്നു എന്നത് മാത്രം ഫോക്കസ് ചെയ്യുന്നത് കൊണ്ടാണ് ഈ പ്രശ്നം. ഹണി റോസിന്റെ ഈ പ്രതികരണം വിമർശകർക്കുള്ള ഒരു മറുപടി തന്നെയാണ് അതുകൊണ്ടുതന്നെ വിവാദം ഇതോടെ അവസാനിക്കാനാണ് സാധ്യത.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close