എനിക്ക് പകരം ഇന്ദ്രൻസ് ചേട്ടൻ; ആ സിനിമ കണ്ട് ഒരുപാട് കരഞ്ഞു; വെളിപ്പെടുത്തി ജയസൂര്യ

Advertisement

കഴിഞ്ഞ വർഷം ഒറ്റിറ്റി റിലീസായി എത്തി ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ മലയാള ചിത്രമാണ് ഇന്ദ്രൻസ് നായകനായ ഹോം. റോജിൻ തോമസ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം, ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിച്ചത്. ആമസോൺ പ്രൈം റിലീസ് ആയെത്തിയ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ഇന്ദ്രൻസിന്റെ ഗംഭീര പ്രകടനമായിരുന്നു. ശ്രീനാഥ് ഭാസി, നസ്ലെൻ, മഞ്ജു പിള്ള, ശ്രീകാന്ത് മുരളി, മണിയൻ പിള്ള രാജു, ജോണി ആന്റണി, വിജയ് ബാബു, ദീപ തോമസ്, കൈനകരി തങ്കരാജ് തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ മികച്ച പ്രകടനങ്ങളുമായി കയ്യടി നേടിയ ചിത്രം കൂടിയാണ് ഹോം. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള ഒരു കാര്യം വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുകയാണ് പ്രശസ്ത നടൻ ജയസൂര്യ. ഇന്ദ്രൻസ് ചെയ്ത കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് തന്നെ ആയിരുന്നുവെന്നും, അച്ഛനും മകനുമായി ഇരട്ട വേഷം ചെയ്യാനാണ് തന്നെ സമീപിച്ചതെന്നും ജയസൂര്യ പറയുന്നു. എന്നാൽ പിന്നീട് താൻ ചിത്രം ഒഴിവാക്കുകയായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു.

തനിക്ക് ആ കഥാപാത്രം ചെയ്യാൻ പറ്റുമെന്ന് തോന്നിയില്ലെന്നും അത് കൊണ്ടാണ് ഒഴിഞ്ഞതെന്നും ജയസൂര്യ പറയുന്നു. അതോടെ റോജിന് വിഷമം ആയെങ്കിലും ഇന്ദ്രൻസേട്ടൻ വന്നപ്പോൾ താൻ റോജിനോട് പറഞ്ഞത് ഉഗ്രൻ സിനിമ ആണെടാ ഇന്ദ്രൻസേട്ടൻ വരുമ്പോൾ നീ നോക്ക് എന്നാണെന്നും ജയസൂര്യ ഓർത്തെടുക്കുന്നു. ഇന്ദ്രൻസേട്ടൻ അതിൽ കാഴ്ചവെച്ച പ്രകടനത്തിന്റെ മുകളിൽ പോയിട്ട് അതിന്റെ സൈഡിൽ പോലും പോലും തനിക്ക് ചെയ്യാൻ പറ്റില്ല എന്നും, ആ ചിത്രം കണ്ടപ്പോൾ താൻ പല ഭാഗത്തും കരഞ്ഞു എന്നും ജയസൂര്യ പറയുന്നു. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിലാണ് ജയസൂര്യ ഇത് വ്യക്തമാക്കിയത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close