5 വര്‍ഷം കൊണ്ട് മുതല്‍മുടക്കുക 3000 കോടി; വമ്പന്‍ പ്രഖ്യാപനവുമായി ഹോംബാലെ ഫിലിംസ്

Advertisement

ഇന്ത്യൻ സിനിമയിലെ തന്നെ തരംഗമായി മാറിയ കെ ജി എഫ് സീരിസിന്റെ നിർമ്മാണത്തിലൂടെയാണ്, കന്നഡ സിനിമാ നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനികളിൽ ഒന്നായി മാറിയത്‌. കെ ജി എഫ് 2 എന്ന ചിത്രം ആയിരം കോടി ആഗോള ഗ്രോസ് നേടുന്ന നാലാമത്തെ ഇന്ത്യൻ ചിത്രവുമായി മാറിയിരുന്നു. അതിന് ശേഷം കാന്താര എന്ന കന്നഡ ചിത്രത്തിലൂടെ ഹോംബാലെ ഫിലിംസ് വീണ്ടും ഇന്ത്യ മുഴുവൻ ശ്രദ്ധ നേടുന്ന വിജയം കൈവരിച്ചു. ഇപ്പോൾ പ്രഭാസ് നായകനായ സലാർ എന്ന പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്ന അവർ, മലയാളം, തമിഴ് ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷയിലും ചിത്രങ്ങൾ ഒരുക്കാനുള്ള പ്ലാനിലാണ്. ഫഹദ് ഫാസിൽ നായകനായ ധൂമം എന്ന പവൻ കുമാർ ചിത്രം അവർ ആരംഭിച്ചു കഴിഞ്ഞു. ഇത് കൂടാതെ കീർത്തി സുരേഷ് നായികയാവുന്ന തമിഴ് ചിത്രവും അവർ നിർമ്മിക്കുകയാണ്.

പൃഥ്വിരാജ് സുകുമാരൻ ഒരുക്കാൻ പോകുന്ന ടൈസൺ എന്ന ചിത്രവും ഹോംബാലെയാണ് നിർമ്മിക്കുക. ഈ പുതുവര്‍ഷത്തില്‍ ഒരു ശ്രദ്ധേയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഹോംബാലെ ഫിലിംസ്. വരുന്ന അഞ്ച് വര്‍ഷങ്ങളില്‍ വിനോദ വ്യവസായ മേഖലയില്‍ തങ്ങള്‍ നടത്താന്‍ പോകുന്ന മുതല്‍മുടക്കിനെക്കുറിച്ചാണ് അവരുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. വരുന്ന അഞ്ച് വര്‍ഷത്തില്‍ വിനോദ വ്യവസായ രംഗത്ത് 3000 കോടി ആയിരിക്കും തങ്ങൾ മുതൽ മുടക്കുക എന്നാണ് ഹോംബാലെ ഫിലിംസ് ഉടമ വിജയ് കിരഗണ്ഡൂര്‍ പുറത്തിറക്കിയ കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന മികച്ച ഉള്ളടക്കമുള്ള സിനിമകൾ ചെയ്യാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഹോംബാലെ ഫിലിംസ് പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close