എമ്പുരാനിൽ ആക്ഷൻ ക്വീൻ ആയി ഹോളിവുഡ് താരം; നടിയെ തിരഞ്ഞു സോഷ്യൽ മീഡിയ

Advertisement

ഡിസംബർ ഒന്നിന് രാവിലെയാണ് മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാൻ ചിത്രീകരണം പൂർത്തിയാക്കിയത്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രീകരണം പൂർത്തിയായ വിവരം അണിയറ പ്രവർത്തകർ അറിയിച്ചത്. പുറത്ത് വന്ന പോസ്റ്റർ ശ്രദ്ധ നേടി എന്ന് മാത്രമല്ല, പോസ്റ്ററിൽ മിലിറ്ററി വേഷത്തിൽ എത്തിയ നടി ആരാണെന്നതും ചർച്ചയായി മാറി.

ഈ ആക്ഷൻ രാജ്ഞി ആരാണെന്ന തിരച്ചിലിനൊടുവിൽ സമൂഹ മാധ്യമങ്ങളിലെ സിനിമാ പ്രേമികൾക്ക് ഉത്തരവും കിട്ടി. ഹോളിവുഡ് നടിയായ കരോലിൻ കോസിയോൾ ആണ് ഈ മോഹൻലാൽ ചിത്രത്തിലെ പുതിയ ആക്ഷൻ താരം. പുതിയതായി റിലീസ് ചെയ്ത ചിത്രത്തിന്റെ പോസ്റ്റർ ഈ നടി കൂടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലൈൻ ഓഫ് ഡ്യൂട്ടി, ഹോളിയോക്സ്, പ്ലാറ്റ്‌ഫോം 7 എന്നീ ഹോളിവുഡ് ചിത്രങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് കരോലിൻ കോസിയോൾ. ഡ്രീം ക്യാച്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് ലോസ് ഏഞ്ചൽസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു ഇവർ.

Advertisement

വിവിധ ഭാഷകളിലെ നിരവധി താരങ്ങൾ എമ്പുരാനിൽ ഉണ്ടെന്നാണ് സൂചന. മോഹൻലാൽ കൂടാതെ മലയാളത്തിൽ നിന്ന് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് പൃഥ്വിരാജ്, ടോവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത്, നൈല ഉഷ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ, മനോജ് കെ ജയൻ, സായ് കുമാർ, സാനിയ ഇയ്യപ്പൻ എന്നിവരാണ്. മുരളി ഗോപി രചിച്ച് , ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം മാർച്ച് 27 നു ആഗോള റിലീസായി എത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close