വിജയ് സേതുപതിയെ ചവിട്ടിയാൽ 1001.!

Advertisement

തമിഴകത്തിന്റെ മക്കൾ സെൽവൻ എന്നറിയപ്പെടുന്ന സിനിമാ താരം വിജയ് സേതുപതിയെ ചവിട്ടുന്നവർക്കു പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഹിന്ദു മക്കൾ കക്ഷി. ഒരു ചവിട്ടിനു ആയിരം രൂപ നൽകുമെന്നാണ് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്തിന്റെ പ്രഖ്യാപനം. കുറച്ചു ദിവസം മുൻപ് ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച് ഒരാൾ വിജയ് സേതുപതിയെ ചവിട്ടാൻ ശ്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എന്നാൽ ആ ശ്രമം അദ്ദേഹത്തിന്റെ കൂടെ ഉള്ളവർ തടയുകയും ചെയ്തു. അതിന്റെ കാരണങ്ങൾ എന്തെന്ന് പറഞ്ഞുള്ള വ്യത്യസ്ത റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തിരുന്നു. അതിനിടക്ക് ആണ് ഇത്തരം ഒരു പ്രഖ്യാപനവും ആയി ഹിന്ദു മക്കൾ കക്ഷി രംഗത്ത് വന്നത്. ഒട്ടേറെ അംഗങ്ങൾ ഉള്ള വലിയ പാർട്ടി ഒന്നും അല്ലെങ്കിലും തീവ്ര ഹിന്ദുത്വ സ്വഭാവം വെച്ച് പുലർത്തുന്ന ഒരു സംഘടനയാണ് ഇവരുടേത്. ഇപ്പോൾ അർജുൻ സമ്പത്തു പറയുന്നത്, അന്ന് ബെംഗളൂരുവിൽ വെച്ച് വിജയ് സേതുപതിയെ ആക്രമിച്ച ആളുമായി താൻ സംസാരിച്ചിരുന്നു എന്നാണ്.

വിജയ് സേതുപതി അന്ന് വിമാനത്തിൽ വെച്ച് തന്നെ അപമാനിച്ചിരുന്നു എന്നും, കൂടാതെ തേവർ സമുദായത്തെയും തേവർ സമുദായത്തിന്റെ നേതാവിനെയും വിജയ് സേതുപതി അപമാനിച്ചു സംസാരിച്ചെന്നും അയാൾ പറഞ്ഞെന്നാണ് അർജുൻ സമ്പത്തു പറയുന്നത്. അതിനെ തുടർന്നാണ് ഇങ്ങനെ ഒരാഹ്വാനം അവർ പുറപ്പെടുവിച്ചത്. അവരുടെ ഔദ്യോഗിക ട്വിറ്റെർ പേജിലാണ് ഈ ആഹ്വാനം വന്നിട്ടുള്ളതു. പണ്ടും ഇത്തരം വിവാദപരമായ പ്രസ്താവനകൾ നടത്തി ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിച്ചിട്ടുള്ള ആളാണ് ഈ അർജുൻ സമ്പത്തു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാർത്തകളിൽ ഇടം പിടിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.

Copyright © 2017 onlookersmedia.

Press ESC to close