നിവിൻ പോളിയെ നായകനാക്കി ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ഹേ ജൂഡ്. ഇപ്പോൾ രണ്ടാം വാരത്തിലേക്കു പ്രവേശിച്ച ഹേ ജൂഡ് മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ കഴിയുന്നത്. നിരൂപകരും മികച്ച അഭിപ്രായം നൽകുന്ന ഹേ ജൂഡ് ശ്യാമ പ്രസാദിന്റെ കരിയറിലെ തീർത്തും വ്യത്യസ്തമായ ഒരു ചിത്രമാണെന്ന് പറയാം. വളരെ രസകരമായി ചിരിയും സംഗീതവും പ്രണയവുമെല്ലാം കൂട്ടി ചേർത്താണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മാത്രമല്ല നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ഈ ചിത്രത്തിലേതെന്നു നമ്മുക്ക് നിസംശയം പറയാൻ സാധിക്കും. ഒരു സാധാരണ കൊമേർഷ്യൽ ചിത്രം അല്ലാതിരുന്നിട്ടും ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ഹേ ജൂഡ് കാഴ്ച വെക്കുന്നത് എന്നത് മികച്ച സിനിമകൾ മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിക്കും എന്നതിന്റെ തെളിവാണ്. ഒരുപാട് റിലീസുകൾക്കിടയിലും ഹേ ജൂഡ് പിടിച്ചു നിൽക്കുന്നത് പ്രേക്ഷകരുടെ പിന്തുണ കൊണ്ടാണ്.
നിർമ്മൽ സഹദേവ്, ജോർജ് കാനാട്ട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ കുമാർ ആണ്. ഇ ഫോർ എന്റർടൈൻമെന്റ് വിതരണം ചെയ്ത ഈ ചിത്രം സാങ്കേതികമായും മികച്ച നിലവാരം ആണ് പുലർത്തിയത്. ഗോപി സുന്ദർ, രാഹുൽ രാജ്, എം ജയചന്ദ്രൻ, ഔസേപ്പച്ചൻ എന്നിവർ ചേർന്നൊരുക്കിയ ഗാനങ്ങളും ഗിരീഷ് ഗംഗാധരന്റെ ദൃശ്യങ്ങളും ഈ ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. നിവിൻ പോളിയെ കൂടാതെ, സിദ്ദിഖിന്റെ ഗംഭീര പെർഫോമൻസും ഈ ചിത്രത്തിന്റെ സവിശേഷതയാണ്. തൃഷ, നീന കുറുപ്പ്, വിജയ് മേനോൻ എന്നിവരും, അതിഥി വേഷത്തിൽ എത്തിയ അജു വർഗീസും തങ്ങളുടെ വേഷങ്ങൾ വളരെ മികവോടെ തന്നെ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്.