250 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ ദക്ഷിണേന്ത്യൻ സിനിമകളുടെ ലിസ്റ്റ് ഇതാ..

Advertisement

ദക്ഷിണേന്ത്യൻ സിനിമകൾ ഇപ്പോൾ ഇപ്പോൾ ബോളിവുഡിനെ വരെ വെല്ലുവിളിച്ചു കൊണ്ടാണ് വളരുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി തെലുങ്കു സിനിമ ആയ ബാഹുബലി മാറി. അതുപോലെ ഒട്ടേറെ സൗത്ത് ഇന്ത്യൻ ചിത്രങ്ങളുടെ ഫൈനൽ ആഗോള കളക്ഷൻ എടുക്കാൻ ഇപ്പോൾ വമ്പൻ ബോളിവുഡ് ചിത്രങ്ങൾക്ക് പോലും സാധിക്കുന്നില്ല. ഇപ്പോഴിതാ 250 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ദക്ഷിണേന്ത്യൻ സിനിമകളുടെ ലിസ്റ്റ് പുറത്തു വന്നിരിക്കുകയാണ്. ഏറ്റവും ആദ്യം 250 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ സൗത്ത് ഇന്ത്യൻ സിനിമ സൂപ്പർ രജനികാന്ത് നായകനായ ഷങ്കർ ചിത്രം എന്തിരൻ ആണ്.

അതിനു ശേഷം എസ് എസ് രാജമൗലി ഒരുക്കിയ പ്രഭാസ് ചിത്രം ബാഹുബലി ആ നേട്ടം കൈവരിച്ചപ്പോൾ രജനികാന്തിന്റെ തന്നെ കബാലി, രാജമൗലിയുടെ ബാഹുബലി 2, വിജയ്- ആറ്റ്ലി ടീമിന്റെ മെർസൽ, വിജയ്- മുരുഗദോസ് ടീമിന്റെ സർക്കാർ, ഷങ്കർ- രജനികാന്ത് ടീമിന്റെ എന്തിരൻ 2, പ്രഭാസ് നായകനായ സാഹോ എന്നിവയും കഴിഞ്ഞ മാസം റിലീസ് ചെയ്ത വിജയ്- ആറ്റ്ലി ചിത്രം ബിഗിലും ആ ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു. മൂന്നു ചിത്രങ്ങൾ വീതം ആണ് ഈ ലിസ്റ്റിൽ വിജയ്, രജനികാന്ത്, പ്രഭാസ് എന്നിവർക്ക് ഉള്ളത് എന്നതും ശ്രദ്ധേയമാണ്. ഇവർ മൂന്നു പേരുടെയും ചിത്രങ്ങൾ മാത്രമേ ഈ ലിസ്റ്റിൽ ഉള്ളു. ഇതിൽ വിജയ്, പ്രഭാസ് എന്നിവർ ഈ നേട്ടം കൈവരിച്ചത് തങ്ങളുടെ തുടർച്ചയായുള്ള മൂന്നു ചിത്രങ്ങൾ കൊണ്ടാണ്. ബാഹുബലി, ബാഹുബലി 2, സാഹോ എന്നിവയിലൂടെ പ്രഭാസും മെർസൽ, സർക്കാർ, ബിഗിൽ എന്നിവയിലൂടെ വിജയും ആ അപൂർവ ഹാട്രിക് സ്വന്തമാക്കി.

Advertisement

ഇതിൽ ബാഹുബലി 2 ന്റെ ഫൈനൽ കളക്ഷൻ ആയിരം കോടിക്കും മുകളിൽ ആണ്. 500 കോടിക്ക് മുകളിൽ എന്തിരൻ 2 നേടിയപ്പോൾ 400 കോടിക്ക് മുകളിൽ ആണ് സാഹോ നേടിയത്. ആയിരം കോടിക്ക് മുകളിൽ നേടിയ രണ്ടേ രണ്ടു ഇന്ത്യൻ ചിത്രങ്ങൾ മാത്രമേ ഉള്ളു. രണ്ടായിരം കോടി നേടിയ ആമിർ ഖാൻ ചിത്രം ദങ്കലും ബാഹുബലി 2 ഉം ആണ് ആ ചിത്രങ്ങൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close