![](https://i0.wp.com/onlookersmedia.com/wp-content/uploads/2017/09/Paippinchuvattile-Pranayam-first-look-poster-1.jpg?fit=1024%2C592&ssl=1)
നീരജ് മാധവ് ആദ്യമായി നായകവേഷത്തിലെത്തുന്ന പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ഡൊമിൻ ഡി സിൽവ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.
ഐശ്വര്യസ്നേഹാ മൂവീസിന്റെ ബാനറിൽ വിജയകുമാർ പലക്കുന്നിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. പവി കെ പവൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ബിജിപാൽ ആണ്.
നീരജ് മാധവ് ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്. താനൊക്കെ നായകൻ ആവുമോ എന്ന ചോദ്യത്തിന് നൽകാനായി കുറെ നാളായി കാത്തിരുന്ന ഉത്തരമാണ് പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന് നീരജ് മാധവ് പറഞ്ഞു.
നീരാജിനൊപ്പം റെബ, അങ്കമാലി ഫെയിം ശരത് കുമാർ തുടങ്ങിയ താരങ്ങളും പൈപ്പിൻ ചുവട്ടിലെ പ്രണയത്തിൽ അണിനിരക്കുന്നു.
നവംബറിൽ ചിത്രം പുറത്തിറക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.