2019 ഇലെ ഗൾഫിലെ ടോപ് ഗ്രോസിങ് ചിത്രങ്ങൾ ഇതാ; ഗൾഫ് മാർക്കറ്റ് ഭരിച്ചു സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ

Advertisement

2019 എന്ന വർഷം ഏകദേശം അവസാനിച്ചു കഴിഞ്ഞു. ഇനി പത്തിൽ താഴെ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വമ്പൻ ഇന്ത്യൻ റിലീസുകൾ ഒന്നും തന്നെ ഇനി പുറത്തിറങ്ങാനും ഇല്ല. ഈ സാഹചര്യത്തിൽ ആണ് ഇന്ത്യൻ സിനിമയുടെ പ്രധാന മാർക്കറ്റുകളിൽ ഒന്നായ ഗൾഫിൽ ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ ടോപ് ഗ്രോസിങ് ചിത്രങ്ങൾ ഏതെന്ന ലിസ്റ്റ് ട്രേഡ് അനലിസ്റ്റുകൾ പുറത്തു വിട്ടത്. ഗൾഫിൽ വമ്പൻ തരംഗം സൃഷ്ടിക്കും എന്ന് കരുതിയ സൽമാൻ ഖാൻ ചിത്രം ദബാംഗ് 3 ഗൾഫിൽ വലിയ ഓളം സൃഷ്ടിക്കാതെ ഇരുന്നതോടെ ആണ് ഗൾഫ് രാജ്യങ്ങളിൽ ഈ വർഷം ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെ എന്ന കാര്യത്തിൽ അവസാന തീരുമാനം ആയതു.

1. ലൂസിഫർ

Advertisement

മലയാള സിനിമയ്ക്കു അഭിമാനം ആയി ഒരിക്കൽ കൂടി മോഹൻലാൽ നായകനായ ലൂസിഫർ മാറി. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ മോഹൻലാൽ ചിത്രമാണ് 2019 ഇലെ ഇന്ത്യൻ സിനിമയിൽ നിന്നുള്ള ഏറ്റവും വലിയ ഗൾഫ് ഗ്രോസ്സർ. 5.654 മില്യൺ ഡോളർ, അതായതു 39 കോടിക്ക് മുകളിൽ ആണ് ലൂസിഫർ ഗൾഫ് മാർക്കറ്റിൽ നിന്ന് വാരിയത്. ഓവർസീസ് മാർക്കറ്റിൽ നിന്ന് അമ്പതു കോടി കളക്ഷൻ നേടുന്ന ആദ്യത്തെയും അതുപോലെ നിലവിലെ ഒരേ ഒരു മലയാള ചിത്രവുമാണ് ലൂസിഫർ. ഈ ചിത്രം നേടിയ ആഗോള കളക്ഷൻ 130 കോടിയോളം ആണ്.

2. വാർ

ഹൃതിക് റോഷൻ, ടൈഗർ ഷെറോഫ് എന്നിവർ ആദ്യമായി ഒരുമിച്ചു അഭിനയിച്ച വാർ എന്ന ബോളിവുഡ് ചിത്രമാണ് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനം നേടിയത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ഈ ചിത്രം സംവിധാനം ചെയ്തത് സിദ്ധാർഥ് ആനന്ദ് ആണ്. ഗൾഫ് മാർക്കറ്റിൽ നിന്ന് 4.74 മില്യൺ ഡോളർ ആണ് ഈ ചിത്രം കളക്ഷൻ ആയി നേടിയത്. ഇതിന്റെ ആഗോള കളക്ഷൻ 450 കോടിക്ക് മുകളിൽ ആണ്.

3. ഭാരത്

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ നായകനായി എത്തിയ ഭാരത് എന്ന ചിത്രമാണ് ഈ ലിസ്റ്റിൽ മൂന്നാമത് ഉള്ളത്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ഈ ചിത്രം വേൾഡ് വൈഡ് കളക്ഷൻ ആയി മുന്നൂറു കോടിക്ക് മുകളിൽ നേടിയപ്പോൾ ഗൾഫ് മാർക്കറ്റിൽ നിന്ന് നേടിയത് 4.44 മില്യൺ ഡോളർ ആണ്.

4. സാഹോ

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രം എന്ന വിശേഷണവും ആയി എത്തിയ, ബാഹുബലി താരം പ്രഭാസ് നായകനായ സാഹോ ആണ് ഗൾഫിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ഇന്ത്യൻ ചിത്രം. 2.78 മില്യൺ ഡോളർ ആണ് സാഹോ ഗൾഫിൽ നിന്ന് നേടിയെടുത്തത്. സുജിത് സംവിധാനം ചെയ്ത ഈ ചിത്രം ആഗോള കളക്ഷൻ ആയി 400 കോടിയിൽ അധികം നേടി.

5. ബിഗിൽ

ദളപതി വിജയ് നായകനായി എത്തിയ ഈ ആറ്റ്ലി ചിത്രം ഇവരുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നു. മുന്നൂറു കോടിക്ക് മുകളിൽ ആഗോള കളക്ഷൻ ആയി നേടിയ ഈ തമിഴ് ചിത്രം ഗൾഫ് മാർക്കറ്റിൽ നിന്ന് നേടിയെടുത്തത് 2.64 മില്യൺ ഡോളർ ആണ്. ആറ്റ്ലി- വിജയ് കൂട്ടുകെട്ടിൽ പിറന്ന മൂന്നാമത്തെ സൂപ്പർ വിജയം ആണ് ബിഗിൽ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close