മലയാള സിനിമയിൽ ആഗോള റിലീസ് ആദ്യ ദിനം തന്നെ സംഭവിക്കുന്ന ട്രെൻഡ് വന്നു തുടങ്ങിയിട്ടു അധികം വർഷങ്ങൾ ആയിട്ടില്ല. ആദ്യ ദിനം തന്നെ ആഗോള റിലീസ് ലഭിക്കുന്നത് കൊണ്ട് തന്നെ വളരെ കുറച്ചു ദിവസം കൊണ്ട് തന്നെ പരമാവധി കളക്ഷൻ നേടാൻ പല ചിത്രങ്ങൾക്കും കഴിയാറുണ്ട് അങ്ങനെ ഏറ്റവും കളക്ഷൻ ആദ്യ ദിനം നേടിയ പത്തു മലയാള ചിത്രങ്ങളും അവയുടെ കളക്ഷനും ആണ് ഇവിടെ പറയാൻ പോകുന്നത്. പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയവും ഇപ്പോൾ ആ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട് ഏറ്റവും വലിയ കളക്ഷൻ ആദ്യ ദിനം ആഗോള തലത്തിൽ നേടിയ റെക്കോർഡ് കൈവശം വെച്ചിരിക്കുന്നത്. മോഹൻലാൽ ആണ്. പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ആദ്യ ദിനം നേടിയത് 20 കോടി നാൽപ്പതു ലക്ഷം രൂപയാണ്. അതിൽ വിദേശത്തു നിന്ന് മാത്രം ഈ ചിത്രം ആദ്യ ദിനം നേടിയത് 12 കോടി അന്പത്തിയഞ്ചു ലക്ഷം രൂപയാണ്. ദുൽഖർ ചിത്രമായ കുറുപ്പാണ് ഈ ലിസ്റ്റിലെ രണ്ടാം സ്ഥാനത്തു ഉള്ളത്. 19 കോടി ഇരുപതു ലക്ഷമാണ് ഈ ചിത്രത്തിന്റെ ആദ്യ ദിന ആഗോള ഗ്രോസ്.
മോഹൻലാൽ ചിത്രം ഒടിയൻ (18.1 കോടി ), മോഹൻലാൽ ചിത്രം ലൂസിഫർ (14.8 കോടി) എന്നിവ മൂന്നും നാലും സ്ഥാനത്തു നിൽക്കുമ്പോൾ, നിവിൻ പോളി- മോഹൻലാൽ ചിത്രമായ കായംകുളം കൊച്ചുണ്ണിയാണ് ഈ ലിസ്റ്റിൽ അഞ്ചാമത് ഉള്ളത്. 9 കോടി ഇരുപതു ലക്ഷമാണ് ഈ ചിത്രം ആദ്യ ദിനം നേടിയ ആഗോള ഗ്രോസ്. പിന്നീട് രണ്ടു മമ്മൂട്ടി ചിത്രങ്ങൾ ആണ് ഈ ലിസ്റ്റിൽ ഉള്ളത്. മാമാങ്കം, മധുരരാജാ എന്നീ മമ്മൂട്ടി ചിത്രങ്ങൾ യഥാക്രമം 8.8 കോടി, 8.7 കോടി എന്നിവ നേടി ആറും ഏഴും സ്ഥാനത്തു ഉള്ളപ്പോൾ ഈ ലിസ്റ്റിലെ എട്ടാമൻ ആണ് പ്രണവ് മോഹൻലാൽ നായകനായ ഹൃദയം. അഞ്ചര കോടിയാണ് ഈ ചിത്രം ആദ്യ ദിനം നേടിയ ആഗോള ഗ്രോസ്. ഒൻപതാം സ്ഥാനം വീണ്ടും ഒരു മമ്മൂട്ടി ചിത്രമായ ഷൈലോക്ക് നേടിയപ്പോൾ, പത്താം സ്ഥാനത്തു ഉള്ളത് മോഹൻലാൽ ചിത്രമായ ഇട്ടിമാണി ആണ്. അഞ്ചു കോടി നാൽപതു ലക്ഷത്തോളമാണ് ഈ രണ്ടു ചിത്രങ്ങളും ആദ്യ ദിനം നേടിയ ആഗോള ഗ്രോസ്. ആദ്യ പത്തിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവരാണ് ആധിപത്യം സഥാപിച്ചിരിക്കുന്നതു. മോഹൻലാൽ അഭിനയിച്ച അഞ്ചു ചിത്രങ്ങൾ ഈ ലിസ്റ്റിൽ ഉള്ളപ്പോൾ മമ്മൂട്ടി അഭിനയിച്ച മൂന്ന് ചിത്രങ്ങൾ ഉണ്ട്. ദുൽഖർ സൽമാൻ, നിവിൻ പോളി, പ്രണവ് മോഹൻലാൽ എന്നിവരാണ് ഓരോ ചിത്രങ്ങളുമായി ഉള്ളത്.