കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡ് 2022 പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്തതും സെൻസർ ചെയ്തതുമായ ചിത്രങ്ങൾക്കുള്ള അവാർഡുകളാണ് പ്രഖ്യാപിച്ചത്. മന്ത്രി സജി ചെറിയാനാണ് ഇന്ന് വൈകുന്നേരം അവാർഡുകൾ പ്രഖ്യാപിച്ചത്. 142 സിനിമകളാണ് ഇത്തവണ അവാർഡിനായി സമർപ്പിക്കപ്പെട്ടത്. അതിൽ നിന്ന് 40 – 45 മികച്ച ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് വിലയിരുത്താൻ, രണ്ടു പ്രാഥമിക ജൂറികൾ ചേർന്ന് നൽകിയത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയർമാനായുള്ള ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്. ഓരോ പ്രധാന വിഭാഗത്തിലും വമ്പൻ താരങ്ങൾ അണിനിരന്ന വലിയ മത്സരമാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ നടന്നത്. ഏതായാലും ബിജു മേനോൻ, ജോജു ജോർജ്, രേവതി, ദിലീഷ് പോത്തൻ തുടങ്ങിയവർ മികച്ച നടൻ, നടി, സംവിധായകൻ എന്നിവർക്കുള്ള അവാർഡുകൾ യഥാക്രമം നേടിയെടുത്തു. അവാർഡ് ജേതാക്കളുടെ മുഴുവൻ ലിസ്റ്റ് ചുവടെ ചേർക്കുന്നു.
മികച്ച നടൻ: ബിജു മേനോൻ (ആർക്കറിയാം), ജോജു ജോർജ് (മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്)
മികച്ച നടി : രേവതി (ഭൂതകാലം)
മികച്ച സംവിധായകൻ: ദിലീഷ് പോത്തൻ (ജോജി)
മികച്ച സ്വഭാവനടി: ഉണ്ണിമായ (ജോജി)
മികച്ച സ്വഭാവ നടൻ: സുമേഷ് മൂർ (കള)
മികച്ച തിരക്കഥാകൃത്:കൃഷാന്ത് ആർ കെ (ആവാസവ്യൂഹം)
മികച്ച കഥാകൃത്ത്: ഷാഹി കബീർ (നായാട്ട്)
മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്കരൻ (ജോജി)
മികച്ച സംഗീത സംവിധാനം (ഗാനങ്ങൾ) : ഹിഷാം അബ്ദുൾ വഹാബ് (ചിത്രം: ഹൃദയം)
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം): ജസ്റ്റിൻ വർഗീസ് (ചിത്രം: ജോജി)
മികച്ച ഛായാഗ്രാഹകൻ: മധു നീലകണ്ഠൻ (ചുരുളി)
മികച്ച ചിത്ര സംയോജകൻ : മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ (നായാട്ടു)
മികച്ച ചിത്രം: ആവാസവ്യൂഹം
മികച്ച രണ്ടാമത്തെ ചിത്രം: ചവിട്ട്, നിഷിധോ
മികച്ച ബാലതാരം: മാസ്റ്റർ ആദിത്യൻ (നിറയെ തത്തകൾ ഉള്ള മരം)
മികച്ച ബാലതാരം(പെൺ): സ്നേഹ അനു (തല)
മികച്ച ഗാനരചയിതാവ്: ബി കെ ഹരിനാരായണൻ (കാടകലം)
മികച്ച സിങ്ക് സൗണ്ട്: അരുൺ അശോക്, സോനു കെ പി (ചവിട്ടു)
മേക്കപ്പ് ആർട്ടിസ്റ്റ്: രഞ്ജിത് അമ്പാടി (ആർക്കറിയാം)
നൃത്ത സംവിധാനം: അരുൺ ലാൽ (ചവിട്ട്)
മികച്ച കുട്ടികളുടെ ചിത്രം: കാടകലം
മികച്ച ഗായിക: സിത്താര കൃഷ്ണകുമാർ (ചിത്രം: കാണാ കാണെ).
മികച്ച ഗായകൻ:പ്രദീപ് കുമാർ (മിന്നൽ മുരളി)
വസ്‍ത്രാലങ്കാരം മെല്‍വി ജെ (മിന്നൽ മുരളി)
മികച്ച കലാസംവിധായകൻ: ഗോകുൽ ദാസ് (തുറമുഖം)
മികച്ച ശബ്ദമിശ്രണം: ജസ്റ്റിന്‍ ജോസ് (മിന്നൽ മുരളി)
മികച്ച ശബ്ദരൂപകൽപ്പന: രംഗനാഥ് രവി (ചുരുളി)
മികച്ച ഡബ്ബിങ് ആർടിസ്റ്റ്: ദേവി (ചിത്രം: ദൃശ്യം 2 (കഥാപാത്രം : റാണി)
മികച്ച ജനപ്രിയ ചിത്രം: ഹൃദയം
മികച്ച നവാഗത സംവിധായകൻ: കൃഷ്ണേന്ദു കലേഷ് (പ്രാപ്പിട)
മികച്ച വിഎഫ്എക്സ്: ആൻഡ്രൂ ഡിക്രൂസ് (മിന്നൽ മുരളി)
ജിയോ ബേബി–ഫ്രീഡം ഫൈറ്റ് (പ്രത്യേക ജൂറി പരാമർശം)
ഷെറി ഗോവിന്ദൻ- അവനോവിലോന (പ്രത്യേക ജൂറി പരാമർശം)
രചനവിഭാഗം: മികച്ച ചലച്ചിത്രഗ്രന്ഥം: ചമയം (പട്ടണം റഷീദ്)
ചലച്ചിത്രഗ്രന്ഥം: നഷ്ടസ്വപ്നങ്ങൾ (പ്രത്യേക ജൂറി പരാമർശം)
ഫോക്കസ്‍ സിനിമാ പഠനങ്ങള്‍- ഷീബ എം കുര്യൻ
സ്ത്രീ/ ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്: നേഖ എസ് (അന്തരം)