സിനിമയ്ക്കു എതിരെ വ്യാജ പ്രചാരണം; ആറു പേർക്കെതിരെ കേസ് എടുത്തു പോലീസ്..!

Advertisement

മോഹൻലാൽ നായകനായ ആറാട്ട് എന്ന മാസ്സ് എന്റെർറ്റൈനെർ ഇപ്പോൾ മികച്ച വിജയം നേടി കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞു കളിക്കുകയാണ്. എന്നാൽ ഈ ചിത്രത്തിനെതിരെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത വ്യാജ പ്രചാരണവും ഡീഗ്രെഡിങ് കാമ്പയിനുമാണ് നടക്കുന്നത്. തീയേറ്ററിന് ഉള്ളിൽ കയറി വീഡിയോ പകർത്തി പുറത്തു വിടുക, വ്യാജ പ്രിന്റുകൾ പ്രചരിപ്പിക്കുക, ചിത്രം കാണാതെ മോശം പറയുന്ന കമന്റുകൾ എഴുതി ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പല സ്ഥലങ്ങളിൽ പോയി കോപ്പി പേസ്റ്റ് ചെയ്തു ഇടുക തുടങ്ങി ഒട്ടേറെ തരംതാഴ്ത്തലുകൾ ആണ് നടക്കുന്നത്. ഇപ്പോഴിതാ തീയേറ്ററിന് ഉള്ളിൽ കയറി വീഡിയോ പകർത്തി വ്യാജ പ്രചാരണം നടത്തിയ ആറു പേർക്കെതിരെ, തീയേറ്റർ മാനേജ്‌മെന്റ് കേസ് കൊടുത്തതിനു അനുസരിച്ചു പോലീസ് കേസ് എടുത്തിരിക്കുകയാണ്. സിനിമ ഇറങ്ങുന്നതിനു ഒരാഴ്ച മുൻപ് ആളുകൾ അധികം ഇല്ലാത്ത സമയത്തു തീയേറ്ററിൽ വന്നു, ഈ ചിത്രത്തിന്റെ ട്രൈലെർ കാണിച്ചപ്പോൾ, ഒരു വീഡിയോ ഷൂട്ട് ചെയ്തു, ഈ ചിത്രത്തിന് കാണികൾ ഇല്ല എന്ന രീതിയിൽ ഉള്ള വ്യാജ പ്രചാരണമാണ് ഇവർ അഴിച്ചു വിട്ടത്‌.

കോട്ടക്കൽ ലീന തീയേറ്ററിൽ ആണ് ഈ സംഭവം നടന്നത്. അവിടെ ഈ ചിത്രം കഴിഞ്ഞ മൂന്നു ദിവസം കളിച്ചത്തിൽ ഏകദേശം എല്ലാ ഷോയും ഹൗസ്ഫുൾ ആയാണ് കളിച്ചതു എന്ന് തീയേറ്റർ മാനേജ്‌മെന്റ് താനെ സാക്ഷ്യപ്പെടുത്തുന്നു. ഈ ചിത്രത്തിനെതിരെ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ട് എന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണനും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കോട്ടക്കൽ വ്യാജ പ്രചാരണം നടത്തിയ സംഘത്തിലെ ഉമ്മർ ദിനാൻ എന്ന ചെറുപ്പക്കാരനെ പോലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. അയാളിലൂടെ ബാക്കി ഉള്ളവരിലേക്കുമെതി അവർക്കെതിരെ കേസ് എടുത്തിരിക്കുകയാണ് പോലീസ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ ആണ് ഗംഭീര വിജയത്തിലേക്ക് കുതിക്കുന്നത്‌.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close