ആഷിക് അബു കാണിച്ചത് ചരിത്രത്തോടുള്ള അനീതി എന്ന് ഹരീഷ് പേരാടി; വൈറസിന് വിമർശനവുമായി താരം..!

Advertisement

കഴിഞ്ഞ വർഷം കേരളത്തെ ഭയപ്പെടുത്തി കൊണ്ട് കോഴിക്കോട് ജില്ലയിൽ പടർന്ന രോഗമാണ് നിപ. ആ സംഭവത്തെ ആസ്പദമാക്കി ആഷിക് അബു ഒരുക്കിയ വൈറസ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ എത്തിയിട്ടുണ്ട്. പ്രേക്ഷകരും നിരൂപകരും മികച്ച അഭിപ്രായങ്ങൾ നൽകുന്ന ഈ ചിത്രത്തെ വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത സിനിമാ താരം ആയ ഹരീഷ് പേരാടി. ചരിത്രത്തോട് ആഷിക് അബു നീതി പുലർത്തിയില്ല എന്നാണ് ഹരീഷ് പേരാടിയുടെ ആരോപണം. ചിത്രത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ പരാമർശിക്കാത്തതിനെതിരെ ആണ് ഹരീഷ് പേരാടി പറഞ്ഞിരിക്കുന്നത്. തന്റെ ഫേസ്ബുക് പേജിൽ ഇട്ട കുറിപ്പിലൂടെ ആണ് ഹരീഷ് പേരാടി ആഷിക് അബുവിനു എതിരെ വിമർശനവുമായി എത്തിയത്.

ഹരീഷിന്റെ കുറിപ്പ് ഇങ്ങനെ, “ഏല്ലാ കഥാപാത്രങ്ങളും ഒർജിനലായിട്ടും ശരിക്കും ഒർജിനലായ ഒരാൾ മാത്രം കഥാപാത്രമാവുന്നില്ല. ഇത്രയും ദീർഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമർശിക്കാതെ നീപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്. വരും തലമുറയോട് ചെയ്യുന്ന അനിതിയാണ്. പ്രത്യകിച്ചും സിനിമ എന്ന മാധ്യമം ഒരുപാട് തലമുറയോട് നേരിട്ട് സംസാരിക്കുന്ന ഒരു ചരിത്ര താളായി നില നിൽക്കുന്നതുകൊണ്ടും . ശൈലജ ടീച്ചറുടെ സേവനം മുഖവിലക്കെടുത്തു കൊണ്ടു തന്നെ പറയട്ടെ ഈ പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നീപ്പകാലവും പ്രളയകാലവും ഓർക്കാനെ പറ്റില്ലാ…മഹാരാജാസിലെ എസ് എഫ് ഐ ക്കാരനായ നിങ്ങൾക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നിൽ തെളിഞ്ഞ് നിൽക്കാൻ പറ്റുക ..”. മുഹ്‌സിൻ പരാരി- സുഹാസ്- ഷറഫു എന്നിവർ ചേർന്ന് രചന നിർവഹിച്ച ഈ ചിത്രത്തിൽ വമ്പൻ താര നിര ആണ് അണിനിരന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close