ഇത് പരമ ബോറാണ്, നിങ്ങൾക്ക് അന്നു തന്നെ മമ്മൂക്കയോട് പറയാമായിരുന്നു; സിദ്ദിഖിന് വിമർശനവുമായി ഹരീഷ് പേരാടി

Advertisement

മലയാളത്തിലെ പ്രശസ്‌ത സംവിധായകനായ സിദ്ദിഖ് ഇപ്പോൾ സഫാരി ചാനലിലൂടെ തന്റെ കരിയറിലെ അറിയാക്കഥകൾ ഓരോന്നായി വെളിപ്പെടുത്തുകയാണ്. വലിയ സ്വീകരണമാണ് ആ കഥകൾക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ അതിലൊരു സംഭവ കഥ ചെറിയ രീതിയിൽ വിമർശനവും സിദ്ദിഖിന് നേടിക്കൊടുക്കുന്നുണ്ട്. ചരിത്രം എന്നിലൂടെ എന്ന് പേരുള്ള ആ പരിപാടിയിൽ സിദ്ദിഖ് പറഞ്ഞത്, ഒരു തമാശ പറഞ്ഞതിന് ശ്രീരാമൻ എന്ന നടനെ മെഗാസ്റ്റാർ മമ്മൂട്ടി ഒരു ഗൾഫ് ഷോയിൽ നിന്ന് പുറത്താക്കിയ സംഭവമാണ്. മമ്മൂട്ടിക്ക് ഇഷ്ടപെട്ട ഒരു ഗാനം ശ്രീരാമനെ കേൾപ്പിച്ചപ്പോൾ, അതിനു സരസമായി മറുപടി പറഞ്ഞ ശ്രീരാമനെ മമ്മൂട്ടി ഷോയിൽ നിന്ന് പുറത്താക്കി എന്നാണ് സിദ്ദിഖ് പറഞ്ഞത്. ഏതായാലും സിദ്ദിഖ് അത് വെളിപ്പെടുത്തിയ സമയം ഒട്ടും ശരിയായില്ല എന്ന് പറഞ്ഞു കൊണ്ട് സിദ്ദിഖിന് വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരാടി. സിദ്ദിഖിന് തന്റെ അഭിപ്രായം അന്ന് തന്നെ മമ്മൂട്ടിയോട് പറയാമായിരുന്നു എന്നാണ് ഹരീഷ് പേരാടി പറയുന്നത്.

അദ്ദേഹം തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “സിദ്ധിഖ് എന്ന സംവിധായകൻ സഫാരി ചാനലിൽ ഇരുന്ന് പറയുന്നു..ശ്രീരാമേട്ടൻ ഒരു തമാശ പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ മമ്മുക്ക ഗൾഫ് ഷോയിൽനിന്ന് ഒഴിവാക്കിയെന്ന് …എന്റെ പ്രിയപ്പെട്ട സിദ്ധിക്കേട്ടാ നിങ്ങൾക്ക് അന്ന് തന്നെ മമ്മുക്കയോട് പറയാമായിരുന്നു..ശ്രീരാമേട്ടൻ ഇല്ലാതെ ഞാൻ ഈ ഷോയുടെ കൂടെ വരുന്നില്ലാ എന്ന് …പറയേണ്ടത് പറയേണ്ട സമയത്ത് പറയാതെ..ആ ഷോയുടെ എല്ലാ പങ്കും പറ്റിയതിനു ശേഷം ഇന്ന് വിശ്രമ ജീവിതത്തിന്റെ ആദ്യ പർവ്വത്തിലെ ഈ സർവീസ് സ്റ്റോറി പരമ ബോറാണ് ..സത്യസന്ധമായ ആത്മകഥകൾ ഞാൻ വായിക്കാറുണ്ട്…പക്ഷെ ഇത്..എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ട് നിന്നതിനുശേഷമുള്ള ഇല്ലാത്ത ഓക്കാനം ഉണ്ടാക്കലാണ്…ബാക്കി ശ്രീരാമേട്ടനും മമ്മുക്കയും പറയട്ടെ…ഞാൻ മനസ്സിലാക്കിയ ശ്രീരാമേട്ടനും മമ്മുക്കയും ഇപ്പോഴും സൗഹൃദമുള്ളവരാണ്…അതുകൊണ്ട്തന്നെ സൗഹൃദങ്ങളിൽ വിഴുപ്പലക്കാൻ അവർ തയ്യാറാവാനുള്ള സാധ്യതയില്ല…ഈ എഴുത്ത് ഇന്ന് തന്നെ എഴുതേണ്ടതാണെന്ന് തോന്നിയതുകൊണ്ടാണ് നാളെക്ക് മാറ്റി വെക്കാത്തത്…മൂന്ന് പേർക്കും ആശംസകൾ..”.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close