ഭാര്യയോട് പറഞ്ഞു ഇനി താൻ അഭിനയിക്കാൻ പോകുന്നില്ല…ഷൂട്ടിംഗ് സെറ്റിലെ രസകരമായ കഥ പറഞ്ഞ് ഹരീഷ് കണാരൻ….

Advertisement

മിമിക്രി വേദികളിലൂടെയും ടിവി ഷോകളിലൂടെയും പ്രേക്ഷകർക്ക് സിനിമയിലേക്കെത്തിയ താരമാണ് ഹരീഷ് കണാരൻ. മഴവിൽ മനോരമയിലെ കോമഡി റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്പിലെത്തിയ ഹരീഷ് പരുപാടിയിൽ അവതരിപ്പിച്ച സ്കിറ്റിലെ കണാരൻ എന്ന കഥാപാത്രത്തോടെയാണ് ഏറെ ശ്രദ്ധേയനാവുന്നത്. പിന്നീട് സിനിമയിലേക്കും കാൽവെപ്പ് നടത്തിയ ഹരീഷ് തന്റെ സ്വദസിദ്ധമായ കോഴിക്കോടൻ സംസാര ശൈലികൊണ്ട് ഏവരെയും പൊട്ടിച്ചിരിപ്പിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയനായ ഹരീഷ് ഇപ്പോൾ നിരവധി ചിത്രങ്ങൾ ചെയ്തു കഴിഞ്ഞു. എന്നാൽ തന്റെ ആദ്യകാല ചിത്രങ്ങളുടെ അനുഭവം പങ്കുവെക്കുകയാണ് ഹരീഷ് കണാരൻ.

ഹരീഷ് കണാരൻറെ ആദ്യ ചിത്രങ്ങളിൽ ഒന്നാണ് ലാൽജോസ് സംവിധാനം ചെയ്ത നീന. ചിത്രത്തിൽ ഒരു ചെറിയ രംഗമാണെങ്കിൽ കൂടിയും ഹരീഷിന്റെ പ്രകടനം ഏറെ ഇഷ്ടമായ ലാൽജോസ്, ഹരീഷിനെ തന്റെ ശിഷ്യനായ രഘു രാമ വർമ്മയുടെ പുതിയ ചിത്രത്തിലേക്ക് റെഫർ ചെയ്യുകയായിരുന്നു. അങ്ങനെയാണ് ഹരീഷ് രാജമ്മ @ യാഹൂ എന്ന ചിത്രത്തിലേക്ക് എത്തുന്നത്.

Advertisement

കോഴിക്കോട് ആസ്പദമാക്കി ഒരുക്കിയ കഥയായതിനാൽ തന്നെയും ടെൻഷൻ ഏറെ. സ്വന്തം നാട്ടുകാരുടെ മുന്നിൽ വച്ചാണ് ആദ്യ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നത്. ഒരു തട്ടുകടക്കാരനായ കഥാപാത്രമായിരുന്നു ഹരീഷിന്റേത്. ഒരേ സമയം ദോശചുടണം, ഓം ലൈറ്റ് അടിക്കണം. തന്റെ പ്രകടനം കാണണം എന്ന് പറഞ്ഞു സംവിധായകൻ ലാൽ ജോസ് കൂടി ഷൂട്ടിംഗ് സെറ്റിൽ ഇരുന്നു. പക്ഷെ പേടി കാരണം തന്റെ പ്രകടനം എന്ത് ചെയ്തിട്ടും ശരിയാവുന്നില്ല. ഏതാണ്ട് രണ്ടരവരെ ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു. പ്രകടനം കാണാൻ ഇരുന്ന ലാൽ ജോസും പോയി. പിന്നീട് വീട്ടിലെത്തിയ ഉടനെ ഭാര്യയോട് പറഞ്ഞു ഇനി താൻ അഭിനയിക്കാൻ പോകുന്നില്ല. ആകെ ജാള്യത, കുറ്റബോധം പിന്നീട് ഷൂട്ടിംഗ് സെറ്റിൽ എങ്ങനെ പോകുമെന്ന തോന്നൽ. തെറ്റുകൾ തിരുത്തിയ ഹരീഷ് പിന്നീട് ഒപ്പം അഭിനയിച്ച കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ളവർക്ക് വിരുന്നും നൽകി. ഭംഗിയായി അഭിനയിച്ചു തീർത്ത സന്തോഷത്തിൽ സ്പെഷ്യൽ കോഴിക്കോട് ബിരിയാണിയാണ് ഹരീഷ് അവർക്കായി ഒരുക്കിയത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close