കൊച്ചി പാലാരിവട്ടം ജംഗ്ഷനിൽ വൈകുന്നേരങ്ങളിൽ കോളേജ് യൂണിഫോമിൽ മീൻ വിൽക്കുന്ന പെണ്കുട്ടിയെ ഇപ്പോൾ മലയാളികൾക്ക് സുപരിച്ചതമാണ്. ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ സഹിച്ചാണ് ഹനാൻ തന്റെ കുടുംബത്തെ പൊറ്റുന്നത്. തൃശൂർ സ്വദേശി കൂടിയാണ് ഹനാൻ, അച്ഛനും അമ്മയും പണ്ടേ വേർപിരിഞ്ഞ കാരണം രണ്ട് വിശക്കുന്ന വയറുകൾ നിറക്കേണ്ട ചുമതല ഹനാൻ ഏറ്റെടുക്കുകയായിരുന്നു.മാനസികമായി തളർന്നിരിക്കുന്ന അമ്മയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഈ പെണ്കുട്ടിയാണ്. കുറെയേറെ ദുരിതങ്ങൾ പേറി ജീവിക്കുന്ന ഹനന്റെ ജീവിതത്തിലേക്ക് ഒരു ദിവ്യ വെളിച്ചവുമായി സംവിധായകൻ അരുൺ ഗോപി വന്നിരിക്കുകയാണ്.
പ്രണവ് മോഹൻലാലിന്റെ രണ്ടാമത്തെ ചിത്രമായ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ഗോപിയാണ്. ഹനാന്റെ കഷ്ടകൾ സോഷ്യൽ മീഡിയയിലൂടെ കണ്ട അരുൺ ഗോപി പ്രണവ് മോഹൻലാൽ ചിത്രത്തിലാണ് ഒരു വേഷമാണ് ഒരുക്കിയിരിക്കുന്നത്. ഹനാൻ നല്ലൊരു കലാകാരി കൂടിയാണന്ന് അടുത്ത് അറിഞ്ഞപ്പോളാണ് മനസിലായതന്ന് അഭിമുഖത്തിൽ അരുൺ ഗോപി പറയുകയുണ്ടായി. ഹനാൻ നല്ലൊരു അവതാരകയും, അഭിനയത്രിയും, ഡബ്ബിങ് ആര്ടിസ്റ്റും കൂടിയാണ്. കളരിയും നന്നായി വഴങ്ങുന്ന പെണ്കുട്ടി കൂടിയാണ്. ഹനാന്റെ കഴിവുകൾ ആദ്യം തിരിച്ചറിഞ്ഞത് കലാഭവൻ മണിയാണ്, അദ്ദേഹത്തിന്റെ കുറെ പരിപാടികളിൽ ഹനാന് അവസരങ്ങൾ നൽകിയിട്ടുണ്ടെന്ന് അരുൺ ഗോപി കൂട്ടിച്ചേർത്തു. തന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുമെന്നും സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് അതിനോട് നീതി പുലർത്തുന്ന രീതിയിലുള്ള വേതനും താൻ നൽകുമെന്ന് മുരളി ഗോപി ഉറപ്പും നൽകിയിട്ടുണ്ട്. തൊടുപുഴയിലെ അൽഅസർ കോളേജിലെ മൂന്നാം വർഷ കെമിസ്‌ട്രി വിദ്യാർത്ഥിയാണ് ഹനാൻ. 60 കിലോമീറ്ററുകൾ താണ്ടിയാണ് കോളേജിലേക്ക് പോകുന്നത്, വൈകുന്നേരങ്ങിൽ ചമ്പക്കര മാർക്കറ്റിൽ അവന്തിയോളം പണിയെടുത്ത കാശുമായാണ് എന്നും മാടവനിലെ വീട്ടിലെത്തുന്നത്.