വാനപ്രസ്ഥത്തിനും കാലാപാനിക്കും ശേഷം ഏറ്റവും കൂടുതൽ കഷ്ട്ടപെട്ടതു ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി :മോഹൻലാൽ

Advertisement


      മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ നായകനായ ഒടിയൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ല എന്ന രീതിയിൽ സമ്മിശ്ര പ്രതികരണം ആണ് നേടിയത് എങ്കിലും ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. ഇരുപതു കോടിയോളം രൂപ ആദ്യ ദിനം ലോകമെമ്പാടു നിന്നും നേടിയ ഈ ചിത്രം കേരളത്തിൽ ഒരു ചിത്രം നേടുന്ന ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷനും ആദ്യ ദിന ഷോ കൗണ്ടും സ്വന്തമാക്കി. ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങൾ വരുമ്പോഴും മോഹൻലാലിൻറെ ഈ ചിത്രത്തിലെ പ്രകടനത്തിന് ഗംഭീര പ്രശംസയാണ് ലഭിക്കുന്നത്.
                                                                                                          കാലാപാനി, വാനപ്രസ്ഥം എന്നീ ചിത്രങ്ങൾക്ക് ശേഷം ഏറ്റവും കൂടുതൽ കഷ്ട്ടപെട്ടതു ഒടിയൻ എന്ന ചിത്രത്തിന് വേണ്ടിയാണെന്ന് മോഹൻലാൽ പറയുന്നു. ഇതിൽ നാല് കാലുള്ള മൃഗമായി വരെ അഭിനയിക്കേണ്ടി വന്നു എന്നും, ആ മൃഗത്തിന്റെ ശരീര ഭാഷയും പെരുമാറ്റ രീതിയും ഉപയോഗിക്കേണ്ടി വന്നു എന്നും മോഹൻലാൽ പറയുന്നു. രണ്ടു കാലിൽ നിന്ന് ആക്ഷൻ രംഗങ്ങൾ ചെയ്യുന്നത് പോലെ എളുപ്പമല്ല നാല് കാലിൽ മണിക്കൂറുകളോളം നിൽക്കുക എന്നും മോഹൻലാൽ പറയുന്നു. കുളമ്പും അണിഞ്ഞു അങ്ങനെ നിൽക്കേണ്ടി വന്നത് ഒരു പീഡനമായൊന്നും തോന്നിയിട്ടില്ല എന്നും മോഹൻലാൽ പറയുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ അത് തന്റെ ജോലിയുടെ ഭാഗം ആണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഈ ചിത്രത്തിന് വേണ്ടി അദ്ദേഹം പതിനെട്ടു കിലോ കുറച്ചിരുന്നു. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മോഹൻലാൽ നൽകിയത്. 

Advertisement

Copyright © 2017 onlookersmedia.

Press ESC to close