ക്വേഡന് മലയാള സിനിമയിൽ അവസരമൊരുക്കി ഗിന്നസ് പക്രു

Advertisement

ഉയറക്കുറവ് മൂലം സമൂഹത്തിൽ ഒരുപാട് അധിക്ഷേപങ്ങൾ സഹിച്ച വ്യക്തിയാണ് ക്വേഡൻ. സഹപാഠികളിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ അനുഭവിച്ച ക്വേഡൻ കരയുന്ന ദൃശ്യങ്ങൾ ലോകമെമ്പാടും ശ്രദ്ധ നേടിയിരുന്നു. യുവാവിന് പിന്തുണയുമായി മലയാളി താരം ഗിന്നസ് പക്രു രംഗത്ത് വന്നിരുന്നു. ഗിന്നസ് പക്രുവിനോട് ഓസ്‌ട്രേലിയൻ മാധ്യമം വഴി പിന്നീട് നന്ദിയും അറിയിക്കുകയുണ്ടായി. പക്രുവിനെ പോലെ ഒരു സിനിമ നടൻ ആകണം എന്നാണ് ക്വേഡന്റെ ആഗ്രഹം. ക്വേഡന്റെ ആഗ്രഹം എത്രെയും പെട്ടന്ന് നടക്കട്ടെ എന്ന് ആശംസിച്ച ഗിന്നസ് പക്രു തന്നെ യുവാവിന് സിനിമയിൽ അവസരമൊരുക്കി കൊടുത്തിരിക്കുകയാണ്. മലയാള സിനിമയിലൂടെ ആയിരിക്കും ക്വേഡൻ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുക.

ഉണ്ണിദാസ് കൂടത്തിൽ സംവിധാനം ചെയ്യുന്ന ജാനകി എന്ന ചിത്രത്തിൽ ആയിരിക്കും ക്വേഡൻ കേന്ദ്ര കഥാപാത്രമായി എത്തുക. ക്വേഡനെ മലയാള സിനിമയിലേക്ക് ക്ഷണിച്ചു കൊണ്ട് രസകരമായ ഒരു പോസ്റ്റർ ഗിന്നസ് പക്രു തന്റെ ഫേസ്‍ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് സന്തോഷ വാർത്ത ഉണ്ടെന്ന് അറിയിച്ചുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. ഒരു ആന്റി ബുള്ളിയിങ് ക്യാംബെയ്ൻ ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട് എന്നായിരുന്നു ആദ്യത്തെ സന്തോഷ വാർത്ത. ജാനകി എന്ന സിനിമയിലേക്ക് ക്വേഡനെ ക്ഷണിച്ചുകൊണ്ടുള്ള ഓഫർ ലെറ്റർ ആയിരുന്നു രണ്ടാമത്തെ സന്തോഷ വാർത്തയെന്ന് പക്രു വ്യക്തമാക്കി. ബോഡി ഷെമിങ്, ബുള്ളിയിങ് എന്നീ വിഷയങ്ങളെ പ്രമേയമാക്കിയാണ് ജാനകി ഒരുക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കി. കൊറോണ വൈറസിന്റെ ഭീഷണി മാറിയാൽ ഉടൻ തന്നെ ഷൂട്ടിങ് ആരംഭിക്കും എന്നും വ്യക്തമാക്കി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close