ചിരിപ്പിച്ചും ചിന്തിപ്പിച്ചും കുട്ടൻപിള്ളയുടെ ശിവരാത്രി മുന്നേറുന്നു…

Advertisement

അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂട് തന്റെ പുതിയ ചിത്രത്തിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ചിത്രത്തിൽ ഇന്നേവരെ കാണാത്ത ഗെറ്റപ്പിലാണ് സുരാജ് എത്തിയത്. ചിത്രത്തിൽ കുട്ടൻ പിള്ള എന്ന അൻപത്തിയേഴ് വയസ്സുകാരനായ പോലീസ് കോൺസ്റ്റബിളാവാൻ സുരാജ് നല്ല മേക്കോവർ തന്നെ നടത്തിയിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ പ്രയത്നത്തിനുള്ള ഫലമാണ് ചിത്രത്തിൽ അദ്ദേഹത്തിന് ലഭിച്ച കയ്യടികൾ എന്ന് തന്നെ പറയാം. കാർക്കശ്യക്കാരനായിരിക്കുമ്പോഴും കുട്ടൻ പിള്ള ഉള്ളിൽ ഒരു ഭീരുവാണ് അത്തരമൊരു വളരെ കൗതുകമുണർത്തുന്ന വേഷത്തെ നോട്ടം കൊണ്ടും സംഭാഷണങ്ങൾ കൊണ്ടും സുരാജ് വെഞ്ഞാറമൂട് അതിമനോഹരമാക്കി മാറ്റിയിട്ടുണ്ട്. കുട്ടൻപിള്ളയുടെ ജീവിതത്തിലേക്ക് എത്തുന്ന മക്കളും മരുമക്കളും അടങ്ങുന്ന കുടുംബം പിന്നീട തലവേദനയായി മാറുന്നതുമെല്ലാം സംവിധായകൻ സുരാജ് വെഞ്ഞാറമൂട് എന്ന നടനിലൂടെ അതിമനോഹരമാക്കി മാറ്റി.

ചിത്രത്തിൽ കുട്ടൻപിള്ളയായി സുരാജ് എത്തുമ്പോൾ മരുമകൻ സുനീഷായി എത്തിയ ബിജു സോപാനവും വളരെ മികച്ച പ്രകടനത്തിലൂടെ കയ്യടി നേടുന്നുണ്ട്. സംവിധായകനായ ജീൻ മാർക്കോസും ജോസ്ലെറ്റ് ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫാസിൽ നാസറിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മികവേകി. ബിജു സോപാനത്തിന്റെയും ശ്രിന്ദയുടെയും സുരാജിന്റെയും നർമ്മ സംഭാഷണങ്ങളും നുറുങ്ങു ഭാവങ്ങളും ചിത്രത്തിൽ പൊട്ടിച്ചിരി പടർത്തി. കുടുംബ കഥ പറഞ്ഞ ചിത്രത്തിന് ആദ്യ ദിവസം മുതൽ ഗംഭീര റിപ്പോർട്ട് വന്നത് മുതൽ കുടുംബ പ്രേക്ഷകരുടെ തിരക്കാണ് ചിത്രത്തിന്. ചിത്രം സുരാജ് വെഞറമൂടിന്റെ മികച്ച വിജയമായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close