മലയാള സിനിമയിൽ പല വലിയ സംവിധായകരും ഷോർട്ട് ഫിലിമിലൂടെയാണ് മലയാള സിനിമയിലോട്ട് രംഗ പ്രവേശനം നടത്തിയിട്ടുള്ളത്. അതിൽ പ്രമുഖർ അൽഫോൻസ് പുത്രനും ബേസിൽ ജോസഫും തന്നെയാണ്. സിനിമ മോഹവുമായി നടക്കുന്ന മലയാളികൾക്ക് കഴിവ് തെളിയിക്കാൻ പറ്റിയ ഒരു പ്ലാറ്റ്ഫോമായി ഷോർട്ട് ഫിലിംസ് മാറിയേക്കാണ്. ഷോർട്ട് ഫിലിംസിനെ ആധാരമാക്കി ഒട്ടനവധി ചിത്രങ്ങൾ ബിഗ് സ്ക്രീനിലും വന്നിട്ടുണ്ട്. മലയാള സിനിമയുടെ ഭാവി വാക്ദാനങ്ങളും ഉടലെടുക്കുന്നത് ഷോർട്ട് ഫിലിംസിലൂടെ തന്നെയാണ്. അടുത്തിടെ പുറത്തിറങ്ങിയ ഷോർട്ട് ഫിലിമാണ് ‘ഇമ്പം’. ശ്രീജിത്ത് ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ കെ.കലാധരൻ, മഹേഷ് കുമാർ, ദേവകി രാജേന്ദ്രൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. കൊച്ചിലേ ഫിലിം ക്ലബ്ബിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചായം പൂശിയ വീട്, നൂൽപാലം, ഒറ്റയാൾ പാത, മറവി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരൻ കൂടിയായ കെ.കലാധരന്റെ സാന്നിധ്യം ഷോർട്ട് ഫിലിമിന് മുതൽകൂട്ടായിരുന്നു.
ഏകദേശം പത്ത് മിനിറ്റോളം വരുന്ന ഷോർട്ട് ഫിലിമിൽ ഉടനീളം ഒരു സിനിമാറ്റിക് ഫീൽ അനുഭവപ്പെടും, മൂന്ന് കഥാപാത്രങ്ങൾ മാത്രമാണ് ചിത്രത്തിൽ വേഷമിടുന്നത്. സ്വാഭാവിക അഭിനയംകൊണ്ട് കെ.കലാധരൻ വിസ്മയിപ്പിച്ചു. നായക വേഷം കൈകാര്യം ചെയ്ത മഹേഷിന്റെ പ്രകടനം ഉടനീളം മികച്ചു നിന്നു, ആദ്യ പകുതിയിൽ ഭാവഭിനയം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയപ്പോൾ ക്ലൈമാക്സ് രംഗങ്ങളിൽ പക്വതയാർന്ന ഡയലോഗ് അവതരണംകൊണ്ട് വേറിട്ട പ്രകടനം കാഴ്ച്ചവെച്ചു. മലയാള സിനിമയുടെ ഭാവി വാക്ദാനം എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. നായികയായിയെത്തിയ ദേവകിക്ക് കാര്യമായി ഒന്നും ചെയ്യാൻ ഇല്ലെങ്കിലും തനിക്ക് ലഭിച്ച റോൾ ഭംഗിയായി അവതരിപ്പിച്ചു.
തിരക്കഥയിലെ ഓരോ സംഭാഷണങ്ങളും യാതൊരു കൃത്യമം തോന്നാത്ത രീതിയിൽ ശ്രീജിത്ത് അവതരിപ്പിച്ചിട്ടുണ്ട്. സാധാരണ ഷോർട്ട് ഫിലിമിൽ നിന്ന് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ക്യാമറ വർക്കുകൾ തന്നെയാണ്. നിജയ് ജയന്റെ ഓരോ ഫ്രേമുകളും മികച്ചതായിരുന്നു. അധികം ദൈർക്യം ഇല്ലാതെ വളരെ മികച്ച രീതിയിൽ കുരിയാക്കോസ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 4കെ റസലൂഷനിലാണ് ഷോർട്ട് ഫിലിം കൊച്ചിലേ ഫിലിം ക്ലബ്ബ് എന്ന യൂ ട്യൂബ് ചാനലിൽ പുറത്തിറങ്ങിയത്.